കാഞ്ഞിരപ്പള്ളി: ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരു ത്തി വ്യാപാരം പുനരാ രംഭിക്കുമ്പോൾ വിൽപ്പന സമ്മർദ്ദത്തിന്റെ ഫലമായി കമ്പോള വില ഇടിയാനുള്ള സാ ഹ്ചര്യം മുന്നിൽ കണ്ട് റബ്ബറിന്റെ അവധി വ്യാപാരം നിരോ ധി ക്കണമെന്ന് അഭ്യർ ത്ഥിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന് ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ. ബേബി നിവേദനം നൽകി. അഭ്യന്തര വിപണിയിൽ റബ്ബർ കിലോഗ്രാമിന് 120 രൂപ ഉള്ളപ്പോൾ അന്താരാഷ്ട്ര വിപണിയിൽ  കിലോഗ്രാമിന് നൂറ്റി മൂന്ന് രൂപയാണ് ഇന്നത്തെ വില.

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക മാന്ദ്യവും, റബ്ബർ വിൽക്കാനാവാതെ കർഷകർ പിടിച്ചു വെച്ചിരിക്കുന്നതിനാലും നിയന്ത്രണങ്ങൾ നീങ്ങി വ്യാപാരം പുനരാരം ഭിക്കുമ്പോൾ  അവധിക്കച്ചവടക്കാർ കമ്പോളത്തിൽ പിടിമുറുക്കി വിലയിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് തടയാൻ റബ്ബറിന്റെ അവധി വ്യാപാരം തൽക്കാലത്തേക്ക് എങ്കി ലും നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.