കോവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയാന്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവത്ത നങ്ങളുമായി ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധന ഫലങ്ങ ള്‍ നെഗറ്റീവായി. സമ്പര്‍ക്കം മുഖേന രോഗം ബാധിക്കുന്നവരുടെ എണ്ണം വ ര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോ ധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.. സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാറത്തോട് ഗ്രാമ പഞ്ചായത്തില്‍  രോഗലക്ഷണങ്ങള്‍ ഉള്ളവർക്ക്  കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയും കാഞ്ഞിരപ്പള്ളിയില്‍ സമൂഹ വ്യാപനം നടന്നോയെന്നറിയാൻ ഇന്നുമാണ് പരിശോധന നടത്തിയത്.

രോഗവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ ഇന്നലെ(ജൂലൈ 16) വി വിധ വിഭാഗങ്ങളിലുള്ള 49 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയ രാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൂടുതല്‍ പൊതു സമ്പര്‍ക്ക സാധ്യതയുള്ളവരെയാണ് ഇതിനായി പരിഗണിച്ചത്.രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 19 പേരുടെ സ്രവം ശേഖരിച്ച് ആര്‍.ടി.പി. സി.ആര്‍ പരിശോധനയ്ക്കയച്ചു.

കാഞ്ഞിരപ്പള്ളിയില്‍ പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ലോഡിംഗ് തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവരിലാണ് ടെസ്റ്റ് നടത്തിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകന് രോഗം ബാധിച്ചതിനാലാണ് ടെസ്റ്റ് നടത്തിയത്. ഇയാള്‍ പങ്കെടുത്ത വിവാഹ ചടങ്ങിനെത്തിയവരും ഹോം ക്യാറയ്ന്റയിനിലാണ്. ആനിത്തോട്ടം മേഖലയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ അടക്കം സമ്പര്‍ക്ക പട്ടികയിലുള്ള 31 പേരുടെ സ്രവമാണ് Rt-pcr tets പരിശോധനയ്ക്കായി ശേഖരിച്ചത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പ്രതിരോധ -ചികിത്സാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും സാമ്പിള്‍ ശേഖരണത്തിനും വകുപ്പ് നാട്ടുകാരുടെ സഹകരണം തേടി.പാറത്തോട്. കോവിഡ് 19 മ്പര്‍ക്ക വ്യാപനം തടയാന്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവത്തനങ്ങളുമായി ആരോഗ്യ വകുപ്പ് .