കാഞ്ഞിരപ്പള്ളി: ആര്‍.എസ്.എസ് പൊന്‍കുന്നം ജില്ലാ സംഘികിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം 4ന് കാഞ്ഞിരപ്പള്ളിയില്‍ പഥസഞ്ചലനവും പൊതു സമ്മേള നവും നടക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് സമ്മേളനം ആര്‍.എസ്. എസ് ക്ഷേത്രിയ പ്രചാരക് താണുമലയന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ സംഘചാലക് കെ.എന്‍ രാമന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ആര്‍.എസ്.എസ് സ്ഥാപക നേതാവായ ഡോ. കേശവ ബലറാം ഹെഡ്‌ഗേയുടെ ജന്മദിന മഹോത്സവമായ വര്‍ഷ പ്രതിപദ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ യോഗവും പഥസഞ്ചലനവും സംഘടിപ്പിക്കുന്നത്. മേഖയിലെ തിരഞ്ഞെടുക്കപ്പെട്ട അറുന്നോളം പേര്‍ യോഗത്തില്‍ പങ്കെടുക്കും.