റോട്ടറി ഇൻ്റർനാഷണലിൻ്റെ അസിസ്റ്റൻ്റ് ഗവർണറായി  ഫിലിപ്പ് നിക്കോളാസ്പള്ളി വാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ബോർഡംഗവും, അസംഘടിത തൊഴിലാളി കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മ ണ്ഡലം പ്രസിഡൻ്റുമാണ്. ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ കോട്ടയം ജില്ലാ പ്രസി ഡൻ്റായ ഫിലിപ്പ് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിൻ്റെയും (2015-16), ജെ.സി.ഐ യുടെ ( 2010) മുൻ പ്രസിഡൻ്റായിരുന്നു.2011 ൽ ജെ.സി.ഐ.യുടെ കോട്ടയം, ഇടുക്കി ജില്ല കൾ ഉൾപ്പെടുന്ന സോൺ വൈസ് പ്രസിഡൻ്റായിരുന്നു.2013 – 14 കാലഘട്ടത്തിൽ ഫിലി പ്പ് റോട്ടറി ക്ലബ്ബ് സെക്രട്ടറിയായിരിക്കെയാണ് ക്ലീൻ കാഞ്ഞിരപ്പള്ളിക്ക് തുടക്കമിടുന്നത്.