കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയിൽ റാണി ഹോസ്പിറ്റലിന് സമീപം അപകടങ്ങൾ തുടർ സംഭവമായതോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. വളവുകൾക്ക് മുൻപാ യാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.അമിത വേഗതയിൽ വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു.

വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ബോർഡുകളാണ് ജനമൈ ത്രി പോലീസ്, കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് എന്നിവർ ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ  ഷൈജു എം.ജെ,എസ് ഐ എൽദോ പോൾ, റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ഫിലിപ്പ് നിക്കോളാസ് പള്ളി വാതുക്കൽ എന്നിവർ നേതൃത്വം നൽകി.