പൊൻകുന്നത്ത് ബൈക്കിലെത്തിയ  സംഘം വാഹനം തടഞ്ഞ് പണം തട്ടിയെടുത്തു.
കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൊൻകുന്നം ടൗണിലെ വ്യാപാരിയായ ക ല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫി(67)ന്റെവാഹനം തടഞ്ഞുനിർത്തി ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് പണം തട്ടിയെടുത്തത്.
25,000 രൂപ നഷ്ടപ്പെട്ടു. ഇദ്ദേഹം പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.വെള്ളിയാഴ്ച രാ ത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് തച്ചപ്പുഴ റോഡിൽ വച്ച്  അക്രമികളെ ത്തി പണം തട്ടിയെടുത്തത്.