പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ജില്ലയ്ക്കു ലഭിച്ചതു 24 കോടി രൂപ. ശബരിമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ തുക അനുവദിച്ചതിനു പിന്നാലെ അറകുറ്റപ്പണികള്‍ക്കു തുടക്കമായി എന്നാല്‍,തുടര്‍ച്ചയായി പെയ്യുന്ന മഴ അറ്റകുറ്റപ്പണികള്‍ക്കു തടസമാകുന്നുണ്ട്.ആദ്യവെള്ളപ്പൊക്കത്തെത്തുടര്‍ന്നു തകര്‍ന്ന റോഡുകള്‍ക്കായി നേരത്തെ 11 കോടി രൂപ അനുവദിച്ചിരുന്നു.

രണ്ടു തവണയായുണ്ടായ വെള്ളപ്പൊക്കത്തില്‍ ജില്ലയില്‍ 725.72 കോടി രൂപയുടെ റോഡ് തകര്‍ന്നുവെന്നാണു പൊതുമരാമത്തു വകുപ്പിന്റെ കണക്ക്. ചിലയിടങ്ങളില്‍ റോഡ് പൂര്‍ണമായി ഒഴുകിപ്പോയതടക്കമുള്ള നഷ്ടമുണ്ടായിരുന്നു.ശബരിമല റോഡു കള്‍ക്കൊപ്പം ഇതരറോഡുകള്‍ക്കും പ്രാധാന്യം നല്‍കിയുള്ള അറ്റകുറ്റപ്പണികളാണ് ഊര്‍ജിതമായി നടക്കുന്നതെന്നു പൊതുമരാമത്തു റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ കെ.പി. ചന്ദ്രന്‍ പറഞ്ഞു. പ്രളയത്തെത്തുടര്‍ന്നു റോഡുകള്‍ക്കുണ്ടായ നാശം പല രീതിയിലായതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളും പല ഘട്ടങ്ങളിലായാ ണു നടക്കുന്നത്.

അഞ്ചു ഘട്ടങ്ങളിലായി റോഡുകളുടെ നവീകരണത്തിനു 500 കോടി രൂപയുടെ പ്ര പ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.എന്നാല്‍,അനുമതി ലഭിച്ചിട്ടില്ല. സാധാരണ റോഡ്, ബി.എം ആന്റ് ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്യേണ്ടത്, ദീര്‍ഘ കാല ആവശ്യത്തിനു ടാര്‍ ചെയ്യേണ്ടത് എന്നിങ്ങനെയുള്ള ക്രമത്തിലാണു പ്രപ്പോസല്‍ സമര്‍പ്പിച്ചിരിക്കുന്നത്.അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ എം.സി. റോഡും പാലാ – പൊന്‍കുന്നം റോഡും ഒഴികെയുള്ള റോഡുകളിലേറെയും പ്രളയത്തെത്തു ടര്‍ന്നു തകര്‍ച്ചയെ നേരിട്ടിരുന്നു.ദേശീയപാതയുടെ കോട്ടയം – കുമളി റോഡിലും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. പല ഭാഗങ്ങളിലും ഈ കുഴികള്‍ ഇനിയും അവശേഷി ക്കുകയാണ്.

അതേസമയം, നിര്‍മാണം നടന്നുകൊണ്ടിരുന്ന പല റോഡുകളുടെ ബൈപ്പാസുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പ്രളയത്തിന്റെ പേരില്‍ ഇത്തര ത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആക്ഷേ പമുണ്ട്. പ്രളയബാധിത കണക്കുകളില്‍ ഉള്‍പ്പെടാത്ത പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുമുള്ളതായി പരാതിയുണ്ട്.പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡു കളുടെ കാര്യത്തില്‍ ഏറെക്കുറെ വേഗത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പു രോഗമിക്കുന്നുണ്ടെങ്കിലും ഗ്രാമീണ റേഡുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ ക്കുകയാണ്. വെള്ളം കയറി പൂര്‍ണമായി തകര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പല റോഡുകളും നവീകരിക്കാന്‍ ആവശ്യമായ പണം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പക്കലില്ല.