അപകടങ്ങള്‍: നടപടി ആവശ്യപ്പെട്ട് മൂന്നിനു ധര്‍ണ 

എരുമേലി:കാഞ്ഞിരപ്പള്ളി- എരുമേലി റൂട്ടില്‍ വാഹനപ്പെരുപ്പവും മല്‍സരയോട്ടവും വന്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. കെഎസ്ആര്‍ടിസി ബസ് തട്ടി കുറുവാമൂഴി സ്വദേ ശി അലി അക്ബര്‍ ഇന്നലെ മരിച്ചതോടെ വേഗനിയന്ത്രണത്തിനു മോട്ടോര്‍ വാഹനവകു പ്പും പൊലീസും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മണങ്ങല്ലൂര്‍ റൂറല്‍ ഡവ ലപ്‌മെന്റ് സൊസൈറ്റി മാര്‍ച്ച് മൂന്നിനു 11ന് ആര്‍ടി ഓഫിസിനു മുന്‍പില്‍ ധര്‍ണ നട  ത്താന്‍ തീരുമാനിച്ചു.

ശബരിമല തീര്‍ഥാടകരുടേതടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് എരുമേലി- കാ ഞ്ഞിരപ്പള്ളി റൂട്ടില്‍ ഓടുന്നത്. കോട്ടയം, പാലാ, തൊടുപുഴ, നെടുമ്പാശേരി അടക്കമുള്ള സ്ഥലങ്ങളിലേക്കു പോകാന്‍ മലയോരവാസികള്‍ ഈ പാതയാണ് ഉപയോഗിക്കുന്നത്. സമീപകാലത്ത് പാത ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചതോടെ വാഹനങ്ങള്‍ക്ക് സ്വാഭാവികമായി വേഗം വര്‍ധിച്ചു. പാതയിലെ ഏറ്റവും അപകടകരമായ സ്ഥലമായ പറപ്പള്ളി വളവിലാണ് ഇന്നലെ അപകടം ഉണ്ടായത്. വളവില്‍നിന്ന് വാഹനങ്ങള്‍ താഴേ ക്കു പോവാതിരിക്കാന്‍ ഇവിടെ ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടുണ്ട്.

മുന്‍പും ഇവിടെ വാഹനാപകടം ഉണ്ടായിട്ടുണ്ട്. പാതയിലെതന്നെ അമ്പലവളവ്, കൊര ട്ടി പാലം, കാന്താരിവളവ് അടക്കമുള്ള പ്രദേശങ്ങളിലും അപകടം പതിയിരിക്കുന്നു. കെല്‍ട്രോണുമായി സഹകരിച്ച് പാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, ബസ് സ്റ്റാന്‍ഡുകളില്‍ സമയകൃത്യത പാലിക്കാന്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുക, പാത യില്‍ ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുക, വാഹന പരിശോധന കര്‍ശനമാക്കുക എന്നീ ആവ ശ്യങ്ങള്‍ ഉന്നയിച്ചാണ് പൊന്‍കുന്നം ആര്‍ടി ഓഫിസിനു മുന്‍പില്‍ ധര്‍ണ നടത്തുകയെന്ന് പ്രസിഡന്റ് ജമാല്‍ പാറയ്ക്കല്‍, ഫൈസല്‍ പനച്ചയില്‍, പി.യു.നസീര്‍ എന്നിവര്‍ അറി യിച്ചു.