കുളപ്പുറം: കാഞ്ഞിരപ്പള്ളി-എരുമേലി ശബരിമല പാതയില്‍ കനത്ത മഴ യെ തുടര്‍ന്ന് പട്ടിമറ്റം ഭാഗത്തു റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇരു ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചു. ഇവ ഒരു വ ശത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്. ബസ്സുകളും, ലോറികളും മറ്റു വലിയ വാഹനങ്ങളും വഴി തിരിച്ചു വിടുകയാണ്.
റോഡിന്റെ ഒരു വശത്തു മുകളില്‍ നിന്നും മഴവെള്ളവും ഉറവവെള്ള വും കുത്തിവീഴുന്ന സ്ഥലത്താണ് വിള്ളല്‍ കാണപ്പെട്ടത്. റോഡിന്റെ മറുവശത്തു താഴ്ന്ന സ്ഥലമാണ്. ഈ ഭാഗത്തുള്ള കയ്യാലയുടെ കല്ലുകളും മണ്ണും പുറത്തേക്കു തെറിച്ചു പോയി. റോഡിന്റെ ഉള്ളില്‍ ഒരു ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്ന തെന്ന് വാര്‍ഡംഗം സുരേന്ദ്രന്‍ കാലായില്‍ കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌ സിനോട് പറഞ്ഞു.രാവിലെ ചെറിയ വിള്ളല്‍ ആയാണ് കാണപ്പെട്ടതെങ്കിലും, പിന്നീട് വിള്ള ലിന്റെ അളവ് കൂടിവരികയാണ്. റോഡിനും ചെറിയ ചെരുവും ഉണ്ടാ യിട്ടുണ്ട്.