കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ മരം കടപുഴകിയതിനെ തുടർന്ന് തകർന്ന റോഡി ന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടിയില്ല. വാഹനങ്ങളടക്കം  അപ കടത്തിൽപ്പെടാൻ സാധ്യതയുണ്ടായിട്ടും ദേശിയ പാത അധികൃതർ നിസംഗത പുലർ ത്തുകയാണന്നാണ് ആക്ഷേപം.
കനത്ത മഴയിലും കാറ്റിലും ആഴ്ചകൾക്ക് മുൻപാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴിയി ൽ ദേശീയ പാതയോരത്ത് നിന്ന മരം കടപുഴകി വീണത്.റോഡിന്റെ സംരക്ഷണഭിത്തി യോട് ചേർന്ന് നിന്ന മരം കടപുഴകിയതോടെ ഇതടക്കം തകരുകയും സമീപത്തെ ജുമാ മസ്ജിദിന്റെ കെട്ടിടത്തിന് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.തുടർന്ന് കോണു കൾ സ്ഥാപിച്ച് ഇവിടെ അപകട മുന്നറിയിപ്പും നൽകി.എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും കടപുഴകിയ മരത്തിന്റെ ചുവടു ഭാഗം നീക്ക് ചെയ്യാനോ, സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
കൂടാതെ നാശനഷ്ടമുണ്ടായ കെട്ടിടത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടികളുമു ണ്ടാ യിട്ടില്ല.വളവിനോട് ചേർന്നാണ് സംരക്ഷണഭിത്തി തകർന്നിരിക്കുന്നത് എന്നതിനാ ൽ വലിയ അപകട സാധ്യതയാണ് ഇവിടെയുള്ളത്.റോഡിനോട് ചേർന്നുള്ള കോൺ ക്രീ റ്റടക്കം സംരക്ഷണഭിത്തിക്കൊപ്പം ഇടിഞ്ഞ് വീണതിനാൽ കാൽനടയാത്രക്കാരടക്കം  ഈ ഭാഗത്ത് റോഡിലൂടെ കയറിയാണ് നടക്കുന്നത്.സംരക്ഷണഭിത്തി ഉടൻ പുനർനിർ മ്മിച്ചില്ലെങ്കിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടം കൂടുതൽ ഇടിയാനുള്ള സാധ്യ തയും ഏറെയാണ്.