കാഞ്ഞിരപ്പള്ളി :  ഗ്രാമങ്ങളിലെ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ 10 വര്‍ഷം ഗ്യാരന്റി യോടുകൂടി ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയിലുള്ളതായിരിക്കണം.  അതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും, ആയതിനു വേണ്ടുന്ന നിയമഭേദഗതി വരുത്ത ണമെന്നും ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.  അതിലൂടെ ഗ്രാമീണ റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയരുമെന്നും എം.എല്‍.എ. അഭിപ്രായപ്പെ ട്ടു.

22 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ആനക്കല്ല്-പുളിമാവ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. എന്‍. ജയരാജ് എം.എല്‍.എ.  ഈരാറ്റുപേട്ടയി ല്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കുള്ള എളുപ്പവഴി കൂടിയാണ് ടി റോഡ്.  കാഞ്ഞിരപ്പ ള്ളിയില്‍ നിന്നും ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂളിലേക്കുള്ള എളുപ്പവഴികൂടി  യാണ്.  വളരെ യാത്രാ പ്രാധാന്യമുള്ള റോഡ് നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കു കയായിരുന്നു.  കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 05ാം വാര്‍ഡിലൂടെയാണ് ടി റോഡ് പൂര്‍ണ്ണമായും കടന്നുപോകുന്നത്.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുള ത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.  സെന്റ് ആന്റണീസ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനി ക് കാഞ്ഞിരത്തിനാല്‍, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് അംഗം ഷീല തോമസ്, റോഡ് വികസന സമിതി അംഗങ്ങളായ ഫ്രൊ.റോണി കെ. ബേബി, സിബിതുമ്പുക്കല്‍, ജോസ് മടുക്കക്കുഴി, ആന്റണി കല്ലറയ്ക്ക ല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗാനന്തരം ദേശീയ അദ്ധ്യാപികാ അവാര്‍ഡ് നേടിയ സൂസമ്മ കുളത്തുങ്കലിനെയും, കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടി നിയപത്യാലയെയും ആദരിച്ചു.