കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ കാഞ്ഞിരപ്പള്ളി, മണിമല, എലിക്കുളം, വെള്ളാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി റോഡുകളുടെ ടാറിംഗ്, കോണ്‍ക്രീറ്റിംഗ്, റീടാറിംഗ്, മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവൃത്തികള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും പ്ലാന്‍ ഫണ്ട്, റോഡ് മെയിന്റന്‍സ് ഗ്രാന്റ് എന്നീ ഇനങ്ങളിലായി 1 കോടി 4 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി  ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

താഴെ പറയുംപ്രകാരമാണ് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.കാഞ്ഞി രപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മൂഴിക്കാട് – മാഞ്ഞൂക്കുളം ക്ഷേത്രം റോ ഡിന് 3.5 ലക്ഷം രൂപ,13,20 വാര്‍ഡുകളില്‍പ്പെട്ട പട്ടിമറ്റം – പുത്തനങ്ങാടി – ഇല്ലിമൂട് ജംഗ്ഷന്‍ റോഡിന് 5.5 ലക്ഷം, രണ്ടാം വാര്‍ഡിലെ സിഎംഐ ആശ്രമം – തുമ്പമട റോഡ്, നാലാം വാര്‍ഡിലെ മഞ്ഞപ്പള്ളി – തോമ്പലാടി റോഡ്, 13, 19 വാര്‍ഡുകളില്‍ പ്പെട്ട ഞള്ളമറ്റം – കുറുങ്കണ്ണി റോഡ് എന്നീ റോഡുകള്‍ക്ക് അഞ്ചു ലക്ഷം രൂപ.

മണിമല ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെട്ട പാമ്പെ – നിലയ്ക്കത്താനം റോഡി നും, 13-ാം വാര്‍ഡില്‍പ്പെട്ട ആലപ്ര – വൈദ്യശാലപ്പടി റോഡിനും അഞ്ചു ലക്ഷം രൂപ പ്രകാരവും അനുവദിച്ചിട്ടുണ്ട്.  എലിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്പെട്ട തെക്കേപൂവത്തോലി – കാരക്കുളം, ആറാം വാര്‍ഡില്‍പ്പെട്ട നെല്ലാംതടം – തോക്ക നാട്ട് പടി, എട്ടാം വാര്‍ഡില്‍പ്പെട്ട തമ്പലക്കാട് – വഞ്ചിമല ടോപ്പ് റോഡ് എന്നീ റോഡു കള്‍ക്കും അഞ്ചു ലക്ഷം രൂപ പ്രകാരവും, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ഏഴാം വാര്‍ഡിലെ പള്ളത്തുപാറ – കല്ലോലിപ്പടി റോഡിന് 25 ലക്ഷം രൂപയും ഏഴാം വാര്‍ഡിലെ തോണിപ്പാറ കോളനി റോഡിന് 10 ലക്ഷം രൂപ.

മൂന്നാം വാര്‍ഡി ല്‍പ്പെട്ട കടയിനിക്കാട് എല്‍പിഎസ് – തൂക്കനാമല റോഡ്, മൂന്നാം വാര്‍ഡിലെ തന്നെ ഏഴാം മൈല്‍ – എണ്ണച്ചേരി റോഡ്, നാലാം വാര്‍ഡിലെ കടയിനി ക്കാട് – എട്ടാംമൈല്‍ റോഡ്, എട്ടാം വാര്‍ഡിലെ പടിഞ്ഞാറ്റേല്‍പടി – കുന്നേല്‍പടി, എന്നീ റോഡുകള്‍ക്കും അഞ്ചു ലക്ഷം രൂപ പ്രകാരവും ഫണ്ട് അനുവദിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട തുകകള്‍ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും, സാങ്കേ തികാനുമതിയും ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണ്. എല്ലാ പ്രവൃ ത്തികളും കാലവര്‍ഷത്തിനുശേഷം ആരംഭിച്ച് 2019 മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തീകരി ക്കുമെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.