മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തി നായി 34 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി.ജോര്‍ജ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭിച്ചിരിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ തടത്തില്‍പടി -പെരിഞ്ഞാട്ട് പടി റോഡി ന് അഞ്ച് ലക്ഷം, കണ്ണിമല -പള്ളിപടി-മഞ്ഞളരുവി റോഡിന് മൂന്ന് ലക്ഷം, ഇടത്തിനകം പടി-ഉറുമ്പിപാലം റോഡിന് അഞ്ച് ലക്ഷം,

കോരുത്തോട് പഞ്ചായത്തിലെ ചണ്ണപ്ലാവ് -ഭദ്രകാളിക്ഷേത്രം റോഡിന് അഞ്ച് ലക്ഷം, പാറത്തോട് പഞ്ചായത്ത് 26-ാം മൈല്‍ -സുരേഷ് പടി റോഡിന് മൂന്ന് ലക്ഷം, തിടനാട് പഞ്ചായത്തിലെ കാളകെട്ടി -ചേറ്റുതോട് റോഡിന് അഞ്ച് ലക്ഷം, പിണ്ണാക്കനാട് സിഎംഎസ് കോളനി റോഡിന് മൂന്ന് ലക്ഷം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മന്നം-ചോലത്തടം റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തുക ലഭിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു മെന്ന് എംഎല്‍എ അറിയിച്ചു.