പൊൻകുന്നം: കോയിപ്പള്ളി റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പൊൻകുന്നം പുതിയകാവ് ക്ഷേത്രത്തിന് പിറകിൽ കോയിപ്പള്ളിയിലേക്കുള്ള റോഡരികിലെ ജലവിതരണക്കുഴലാണ് തകർന്ന് ദിവസങ്ങളായി വെള്ളമൊഴുകി നഷ്ടപ്പെടുന്നത്. കടകളുടെ മുൻപിലൂടെ പകൽമുഴുവൻ ജലമൊഴുകുന്നുണ്ട്. വാട്ടർ അതോറിറ്റി കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാത്തതിനാലാണ് നിരന്തരം പൈപ്പുപൊട്ടൽ. കോയിപ്പള്ളി മേഖലയിൽ മുൻപും പലയിടത്തായി പൈപ്പുപൊട്ടി ജലവിതരണം താറുമാറായിട്ടുണ്ട്.