അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടയിലും സമൂഹനന്മയെ മുൻ നിർ ത്തിയുള്ള പ്രവർത്തനങ്ങളാണ് എരുമേലിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ സേ ഫ്  സോണിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥർ ചെയ്യുന്നത്. അസിസ്റ്റന്റ് മോട്ടോർ വെ ഹിക്കിൾ ഇൻസ്‌പെക്ടറായ ഹരികൃഷ്ണനാണ് സമൂഹത്തിനു മാതൃകയാകുന്നത്.
ഇക്കഴിഞ്ഞ പ്രളയത്തിൽ കുറുവംമൂഴിയിൽ പ്രളയത്തിൽ നശിച്ചു പോയ വീടുകളുടെ അവശിഷ്ടങ്ങളായ ഇഷ്ടികയും പലകകളും മറ്റും കാൽ നടയാത്രികർക്കും അയ്യപ്പ ഭക്ത രുടെ വാഹനങ്ങൾക്കും തടസ്സം സൃഷ്‌ടിക്കുന്ന രീതിയിൽ റോഡ് സൈഡിൽ കിടക്കു ന്നതു കണ്ട് പട്രോളിങ്ങിനിടെ അതുവഴി വന്ന ഹരികൃഷ്‌ണനും ഡ്രൈവർ ജെയിം സും ചേർന്നു റോഡിൽ കിടന്ന ഇഷ്ടികയും പലകകളും മറ്റു യാത്രക്കാർക്കും വാഹന ങ്ങൾക്കും തടസ്സമുണ്ടാകാത്ത രീതിയിൽ റോഡിൽ നിന്ന് മാറ്റി ഇട്ടു. ഇങ്ങനെ സമൂഹ നന്മക്കായുള്ള പ്രവർത്തികൾ ഇതിനുമുന്പുള്ള കാലഘട്ടങ്ങളിലും ഹരികൃഷ്ണൻ നട ത്തി ജനങ്ങളുടെ പ്രീതി സമ്പാധിച്ചിട്ടുണ്ട് . കണമലയിൽ  വെച്ചു വാഹനസൗകര്യം ലഭിക്കാതെ കാൽനടയായി അസുഖമുള്ള കുഞ്ഞിനെയുമായി വന്ന മാതാപിതാക്കളെ ഡിപാർട്മെന്റ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചതും കൂടാതെ RTPCR ടെസ്റ്റ് നടത്തുവാൻ കയ്യിൽ പണമില്ലാതിരുന്ന അയ്യപ്പഭക്തനെ സ്വന്തം പോക്കറ്റിൽ നിന്നു പണം  മുടക്കി RTPCR ടെസ്റ്റ് നടത്തി നൽകിയതും  കോവിഡ് പോസിറ്റീവ് ആയ അയ്യ പ്പഭക്തരുടെ വാഹനത്തിലുള്ള കുട്ടികൾ സുരക്ഷക്രമീകരണങ്ങൾ കാരണം ഭക്ഷണം കിട്ടാതെ വലഞ്ഞപ്പോൾ അവർക്കുള്ള ഭക്ഷണം വാങ്ങി നൽകിയതും  നല്ല മനസിന് ഉടമയായ ഹരികൃഷ്ണന്റെ മനുഷ്യത്വപരമായ പ്രവർത്തികളിൽ ചിലതു മാത്രം . ഇദ്ദേ ഹം കാഞ്ഞിരപ്പള്ളി  തമ്പലക്കാട് സ്വദേശിയാണ്.