കാഞ്ഞിരപ്പള്ളി: മുപ്പത്തിയൊന്നാമത് ദേശിയ റോഡ് സുരാക്ഷാ വാരാചരമത്തിന്റെ ഭാ ഗമായി കാഞ്ഞിരപ്പള്ളി മോട്ടര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ റാലി നടത്തി.17 വരെയാണ് റാലി നടത്തുക.മോട്ടര്‍ വാഹന വകുപ്പും കാഞ്ഞിരപ്പള്ളി ഹുണ്ടായി മോട്ടോര്‍സിന്റെയും നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ബോധവതകരണ പദയാത്ര നടത്തി. ഹെല്‍മെറ്റ് ധരിച്ച് ജീവന്‍ സുരക്ഷിതമാക്കു, സീറ്റ് ബെല്‍റ്റ് ധരിക്കുക, അമിതവേഗവും മദ്യപിച്ചുള്ള വാഹനമോടിക്കുന്നതും ഉപേക്ഷിക്കു ക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് റോഡ് സുരക്ഷാ പദയാത്ര നടതതിയത്.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിച്ചെത്തിയവര്‍ക്ക് മിഠായും വിതരണം ചെയ്തു. പദയാ ത്രയുടെ ഫ്‌ളാഗ് ഓഫ് എം.വി.ഐ ഷാനവാസ് കരീം നടത്തി. കാഞ്ഞിരപ്പള്ളി പേട്ടക്കവ ലയില്‍ നിന്ന് ആരംഭിച്ച് കുരിശുങ്കല്‍ ചുറ്റി പേട്ടക്കവലയില്‍ സമാപിച്ചു. ഹുണ്ടായി സര്‍ വ്വീസ് മനേജര്‍ മധു എന്‍, മോട്ടര്‍ വേഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.അരവിന്ദ്, അസി. എം.വി.ഐമാരായ കെ.ആര്‍ രാജേഷ് കുമാര്‍, എസ്. കിഷേര്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.