കാഞ്ഞിരപ്പള്ളിഃമുൻപ് പിഡബ്ല്യുഡി തുക ഉപയോഗിച്ച് ടാറിങ് പൂർത്തിയാക്കിയ പട്ടി മറ്റം പുതക്കൂഴി റോഡിലൂടെ ഇപ്പോൾ ഗതാഗത സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. റോഡിന്റെ അറ്റക്കുറ്റപണി പൂർത്തിയാക്കുന്നതിൽ വാർഡ്മെമ്പറും തികഞ്ഞ അവഗ ണനയാണ് പുലർത്തുന്നത്.പന്ത്രണ്ടാം വാർഡിലെ പ്രധാന റോഡിനോട് വാർഡ്മെമ്പർ  തികഞ്ഞ അവഗണനയാണ് പുലർത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഈ സാ ഹചര്യത്തിലാണ് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ശബരിമല തീർത്ഥാടന കാലത്ത് ഉൾപ്പെടെ ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്ന റോ ഡാണ് പട്ടിമറ്റം പുതക്കുഴി റോഡ്.26-ാം മൈൽ പാലം പൊളിച്ച് പുതുക്കി പണിയുമ്പോ ൾ സമാന്തരപാതയായി പ്രയോജനപ്പെടുത്തുവാനും കഴിയും.ഈ സാഹചര്യം ചൂണ്ടി കാണിച്ച് സിപിഎം പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റിയുടെ നേത്യത്വത്തിൽ പഞ്ചായത്തംഗം കെ എസ് സുരേന്ദ്രൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിവേദനം നൽകി.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ഇടപെടണമെന്ന് ചൂണ്ടികാണിച്ച് മന്ത്രി എംഎൽ എ ഡോക്ടർ എൻ ജയരാജിനും,പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
റോഡിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് പൊതുമരാമത്ത് വിഭാഗം റോഡ് ഏറ്റെടുക്കുവാൻ തയാറാകണമെന്ന് സിപിഎം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു