കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകള്‍ റീടാറിങ് നടത്തു ന്നതിന് 40 ലക്ഷം കൂടി അനുവദിച്ചതായി എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു. മുന്‍പ് അനുവദിച്ച 206 ലക്ഷത്തിന് പുറമേയാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മ ഴക്കെടുതിയില്‍ നശിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി ദുരന്തനിവാരണ വകുപ്പിന് സമര്‍പ്പിച്ചതിലാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്.

വാഴൂര്‍ പഞ്ചാ യത്തിലെ ചെങ്കല്‍ പൊത്തന്‍പ്ലാവ് റോഡ് (5 ലക്ഷം), കാഞ്ഞിരപ്പള്ളി പ ഞ്ചായത്തിലെ മഞ്ഞപ്പള്ളി എറികാട് റോഡ് (5 ലക്ഷം), ചിറക്കടവ് പഞ്ചായത്തിലെ മറ്റ ത്തില്‍പടി പ ത്തൊമ്പതാം മൈല്‍ റോഡ് (5 ലക്ഷം), കാരിപ്പൊയ്ക കത്തലാങ്കല്‍പടി റോഡ് (10 ല ക്ഷം), കങ്ങഴ പഞ്ചായത്തിലെ പടനിലം ചാരംപറമ്പ് റോഡ് (10 ലക്ഷം), തുമ്പോളി വളവനോലി റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് റീടാറിങ്ങിനായി അനുവ ദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ പണികള്‍ ആരംഭിക്കാ നാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം എല്‍ എ അറിയിച്ചു.