റോഡ് സഞ്ചാരയോഗ്യമാക്കണം: പ്രതിക്ഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

ടാറിംഗ് തകര്‍ന്ന് കാല്‍നടയാത്രപോലും അസ്സാധ്യമായ വേലനിലം സീവ്യൂ റോഡിനോ ടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിക്ഷേധിച്ച് വേലനിലം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി.റോഡിന്‍രെ ദുരവസ്ഥയില്‍ പ്രതിക്ഷേധിച്ച് റോഡിലെ കുഴിയില്‍ വാഴനട്ട് പ്രതിക്ഷേധിച്ചു. സ്ത്രീകളും വിദ്യാര്‍ത്ഥി കളും ഉള്‍പ്പെടെ ദിനവും നൂറുകണക്കിന് നാട്ടുകാര്‍ ആശ്രയിക്കുന്ന റോഡിന്റെ പ്രധാന ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്.

കഴിഞ്ഞ വര്‍ഷം തെറ്റായ രീതിയില്‍ ഓടപണിതതിനെ തുടര്‍ന്ന് വെള്ളം റോഡിലൂടെയൊ ഴുകിയാണ് റോഡ് തകര്‍ന്നത്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണെമെ ന്ന് യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.സമരപരിപാടികള്‍ക്ക് കുര്യന്‍ തടത്തില്‍,അജീഷ് വേലനിലം,തോമസ് കണ്ണാട്ട്,സുരേഷ് തേവലപ്പുറത്ത്, മനുമോന്‍ പുതു പറമ്പില്‍,അനീഷ് നെടിയോരം, സനൂപ് പാറയ്ക്കല്‍,നിസ്സാര്‍ കല്ലുപുരയ്ക്കല്‍,ജോണ്‍ ഡേവിഡ് നെടിയോരം,അനൂപ് പാറയ്ക്കല്‍,സന്തോഷ് നെടിയോരം,എബിമോന്‍ കുന്നേ ല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.