നൂറു കണക്കിന് കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗമായ കാഞ്ഞിരപ്പള്ളി കോവിൽക്കടവ് പാറക്കടവ് റോഡ് തകർന്നു .കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ ഓട്ടോ ടാക്സി വാഹനങ്ങൾ പോകാൻ മടിക്കുന്ന സ്ഥിതിയാണ്. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയി ലേയ്ക്ക്. ഇതാണ് കാഞ്ഞിരപ്പള്ളിയിലെ കോവിൽക്കടവ് പാറക്കടവ് റോഡിന്റെ അവ സ്ഥ.

നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന സഞ്ചാര പാതയാണ് ഇങ്ങനെ പൊട്ടി പൊ ളിഞ്ഞ് കിടക്കുന്നത്.റീ ടാറിംഗ് നടത്തി മൂന്ന് മാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് റോ ഡിന്റെ തകർച്ച .ഇപ്പോൾ ഒരു വർഷമാകുമ്പോൾ പലയിടത്തും ടാറിംഗ് കാണുവാൻ് പോലും ഇല്ലാത്ത സ്ഥിതി. ഗുണനിലവാരവില്ലാത്ത ടാറിംഗാണ് റോഡിന്റെ പെട്ടന്നുള്ള തകർച്ചയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ തുക മാത്രം റോഡിനായി മാറ്റി വയ്ക്കുമ്പോൾ നിർമ്മാണവും നിലവാരമില്ലാത്തതാകുന്നു. ഇതാണ് വസ്തുത.

ഇടവഴികൾ പോലും ടൈൽ പാകി മനോഹരമാക്കി മാറ്റുമ്പോഴും ദിനംപ്രതി നിരവധി ആളുകൾ കടന്നു പോകുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റാത്തതിലാണ് പ്രദേശ വാസികൾക്ക് പ്രതിക്ഷേധം .റോഡിന്റെ തകർച്ച മൂലം ഓട്ടോ ടാക്സി വാഹനങ്ങൾ പോലും ഇങ്ങോട്ട് ഓട്ടം വരാൻ മടിക്കുകയാണ്. വരുന്ന വാഹനങ്ങൾ അമിത ചാർജ് ഈടാക്കിയാലും അവരെ കുറ്റപറയാനൊട്ട് കഴിയുകയുമില്ല. 3 വാർഡ്കളിൽ കൂടി കടന്നു പോകുന്ന റോഡായതിനാലാണ് വേണ്ടത്ര പരിഗണന ലഭിക്കാത്തതെന്ന് ആക്ഷേ പവുമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരം എന്ന നിലപാ ടിലേക്കാണ് വിവിധ സംഘടനകൾ.