കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020 – 2021 വാർഷിക പദ്ധതിയിൽ  5 ല ക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത  26-ാം  മൈൽ – വട്ടകപ്പാറ റോഡിന്റെ ഉത്ഘാടനം ആൻ്റോ ആൻറണി എം.പി നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായ ത്ത് 9,10 വാർഡുകളെ പാറത്തോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതും ഗതാഗത കുരു ക്കുള്ള സമയങ്ങളിൽ കാഞ്ഞിരപ്പള്ളി ടൗൺ ഒഴിവാക്കി 26-ാം മൈലിൽ നിന്നും ആനക്ക ൽ, പാറക്കടവ്, കല്ലുങ്കൽ കോളനി ,നാച്ചി കോളനി തുടങ്ങിയ മേഖലകളിലേക്ക് എളുപ്പ ത്തിൽ എത്തുന്നതിന് ഈ റോഡ് പ്രയോജനപ്പെടും.

റോഡ് നിർമ്മാണം പൂർത്തിയായതോടെ മേഖലയുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാ രമായി.വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ പ്രസിഡൻറ് മറിയമ്മ ജോസഫ്  മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ന സീർ,ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം, നൂർ മ സ്‌ജിദ് പ്രസിഡൻ്റ് ടി.ഇ.നാസറുദ്ദീൻ,അൽഫാസ് റഷീദ്, നായിഫ് ഫൈസി,ഹാജി ടി.എം. ലത്തീഫ്, സിയാജ് വട്ടകപ്പാറ, ടി.എം.കബീർ, അൻസാരി വട്ടകപ്പാറ, ടി.എം.സജീവ്, അ സീബ് സൈനുദ്ദീൻ, വി.ബി.ഹാഷിം, ഒ.എം.ഷാജി, മാത്യു കുളങ്ങര, ബിജു പത്യാല, ഷീജ ഷക്കീർ, കെ.എസ്.ഷിനാസ്, ടി.എം. ഇല്യാസ്, ടി.എ.അസീസ്, ഫൈസൽ എന്നിവർ പ്ര സംഗിച്ചു.