ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് വേഗത കൂട്ടുവാന്‍ അടിസ്ഥാന കാര്യമാണ് റോ ഡുകളുടെ വികസനം. ഗ്രാമീണ റോഡുകള്‍ എല്ലാംതന്നെ ദേശീയ നിലവാരത്തിലേക്ക്  ഉയര്‍ത്തി പണി പൂര്‍ത്തീകരിക്കുകവഴി ആ മേഖലയുടെ സാമൂഹിക-സാമ്പത്തിക രം ഗങ്ങളില്‍ വലിയ പുരോഗതിയുണ്ടാവുമെന്ന് ആന്‍റോ ആന്‍റണി എം.പി.

പിഎംജിഎസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കല്ല്-പൊന്മല-പൊടിമറ്റം റോ ഡിന്‍റെ നിര്‍മ്മാണ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.3.17  കോടി രൂപയാണ് ഈ റോഡിന്‍റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 3.96 കിമീ. ദൂരം വരുന്ന ഈ റോഡ്  3.75  മീറ്റര്‍ വീതിയില്‍ ദേശീയ നിലവാരത്തില്‍  പണി കള്‍ പൂര്‍ത്തീകരിക്കും.

കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റാതെ ഈരാറ്റുപേട്ട ഭാഗത്തുനിന്നും വരുന്നവര്‍ക്കും മുണ്ടക്ക യം ഭാഗത്തുനിന്നും വരുന്നവര്‍ക്കും എന്‍.എച്ച്. 183 പൊടിമറ്റം ഭാഗത്തേക്കും കെ.ഇ. റോ ഡ് ആനക്കല്ല് എല്‍.പി. സ്കൂള്‍  ഭാഗത്തേക്കും പ്രവേശിക്കുന്ന തരത്തിലുള്ള ബൈ പാസായി ടി റോഡ് ഉപയോഗിക്കാവുന്നതാണ്. ആനക്കല്ല് പൊന്മല പ്രദേശവാസികള്‍ ക്ക്  സ്കൂള്‍, പള്ളി, അമ്പലം എന്നിവയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്.  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ പഞ്ചായതത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, റോഡ് നിര്‍മ്മാ ണ കമറ്റി ജനറല്‍ കണ്‍വീനര്‍ റ്റി.എം. ഹനീഫ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, സാജന്‍ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, സ്ഥി രസമിതി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, പഞ്ചായത്തംഗങ്ങളായ ജിജി ഫിലി പ്പ്, ബീന ജോസഫ്, ഷാലമ്മ ജെയിംസ്, കെ.യു. അലിയാര്‍,  പ്രൊഫ.ജോയി ജോസഫ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.