കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്തിന്റെ 2019 – 2020 വാർഷിക പദ്ധതിയിൽ 12 ലക്ഷം രുപ വകയിരുത്തി പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്ന പൂതക്കുഴി – പട്ടിമറ്റം റോ ഡിന്റെയും പടപ്പാടി തോട് സംരക്ഷണഭിത്തിയുടെയും നിർമ്മാണോത്ഘാടനം ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.എ ഷെമീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നെസീർ അംഗങ്ങളായ നുബിൻ അൻഫൽ, മുബീന നൂർ മുഹമ്മദ് ,കോൺഗ്രസ് ബ്ളോക്ക്  വൈസ് പ്രസിഡന്റ് ഒ.എം.ഷാജി, റസിലി തേന മ്മാക്കൽ,കെ.എസ് ഷിനാസ്  ,ഷാമോൻ പട്ടിമറ്റം, നെസീർ ഖാൻ, പി.എസ്. ഹാഷിം, കെ .ആർ. നെജി, പ്രതീഷ്.എസ്. നായർ, ഇജാസ് കബീർ, എം. എസ്.ജലീൽ , അംബിക എസ് നായർ എന്നിവർ പ്രസംഗിച്ചു. പടപ്പാടി തോട്ടിലെ ചെക്ക്ഡാമിന് സംരക്ഷണഭിത്തി നിർ മ്മിമിക്കുന്നതിന് ബ്ളോക്ക് പഞ്ചായത്തിൽ നിന്നുംം 5 ലക്ഷം രുപ അനുവദിച്ചിട്ടുണ്ട്.