വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് രാജന്‍ തോമസിന്റെ വാഹനം തല്ലിതകര്‍ത്തെന്ന പരാ തിയില്‍ തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജന്‍ തോമസിന്റെ വാഹനങ്ങള്‍ അടിച്ച് തകര്‍തെന്ന പരാതിയിലാ ണ് അറസ്റ്റുണ്ടായതെന്നും ഇവരെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തമ്പലക്കാട്ട് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയുടെയും മഹാകാളിപാറ സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.