ക​​ണ​​മ​​ല :സ്വ​​കാ​​ര്യ ബ​​സി​​ടി​​ച്ച് കാ​​ൽ​​ന​​ട​​യാ​ത്ര​ക്കാ​ര​​ൻ മ​​രി​​ച്ചു. ഇ​​ന്ന​​ലെ രാ​​ത്രി 7.40 നു ​ക​​ണ​​മ​​ല ഫോ​​റ​സ്റ്റ് ചെ​​ക്ക് പോ​​സ്റ്റി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. വ​​ട​​ശേ​​രി​​ക്ക​​ര സ്വ​​ദേ​​ശി​​യും ക​​ണ​​മ​​ല, തു​​ലാ​​പ്പ​​ള്ളി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഹോ​​ട്ട​​ൽ തൊ​​ഴി​​ലാ​​ളി​​യു​​മാ​​യ തേ​​വ​​ർ​​കാ​​ട്ടി​​ൽ അ​​ശോ​​ക​​ൻ (61) ആ​​ണ് മ​​രി​​ച്ച​​ത്.

തു​​ലാ​​പ്പ​​ള്ളി​​യി​​ലേ​​ക്ക് യാ​​ത്ര​​ക്കാ​​രു​​മാ​​യി പോ​​വു​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സ് റോ​​ഡി​​ൽ​ക്കൂ​ടി ന​​ട​​ന്നു​​പോ​​വു​​ക​​യാ​​യി​​രു​​ന്ന അ​​ശോ​​ക​​നെ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പ​​റ​​യു​​ന്നു. ത​​ൽ​​ക്ഷ​​ണം മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഉ​​ട​​ൻ ത​​ന്നെ ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ഇ​​റ​​ങ്ങി​​യോ​​ടി​​യെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. മൃ​​ത​​ദേ​​ഹം മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ.