തൊടുപുഴ സ്വദേശി മനോജാണ് മരിച്ചത്. എരുമേലിയിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ക ഴിഞ്ഞ ദിവസം ജോലിക്ക് വന്നതായിരുന്നു മനോജ്.മണിക്കൂറുകളോളം ഫയര്‍ ഫോ ഴ്‌സ് തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. തൊടുപുഴ വണ്ണപ്പുറം മുള്ളരി ങ്ങാട് സ്വദേശിയാണ് മരിച്ച മനോജ്.പൊട്ടംപ്ലാക്കല്‍ ഗംഗാധരന്‍-സുജാത ദമ്പതികളുടെ മകനും 27 കാരനുമായ മനോജ് അവിവാഹിതനായിരുന്നു. ജീവിതത്തില്‍ ഏറെ പ്രതീക്ഷകളു മായി ജെസിബി, ക്രയിന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് പഠിക്കാനായി അയല്‍ വാസി യായ കൂട്ടുകാരനൊപ്പം മനോജ് എരുമേലിയില്‍ എത്തിയത്.

ജോലിയും പഠനവും വരുമാനവും ഒന്നിച്ചു ലഭിച്ചപ്പോള്‍ സന്തോഷം പങ്കിടാനായി ഇന്ന് ഉച്ചക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഒഴക്കനാട് കട്ടിക്കയത്തിന്റെ തീരത്ത് സമയം ചെലവി ട്ടു. ഭക്ഷണവും മദ്യവും കഴിച്ചു. തുടര്‍ന്ന് കുളിക്കാനിറങ്ങി. ആഴമേറിയ കയമാണ്, നീ ന്തരുതെന്ന് നാട്ടുകാരായ ചിലര്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമാക്കാ തെ നീന്തിയപ്പോള്‍ മനോജ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്ക ള്‍ക്ക് പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളു. നിലവിളി കേട്ടോടിയെത്തിയവരും കരയില്‍ നടുക്കത്തോടെ നിന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം നടത്തുമെന്നും എരുമേലി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വി ട്ടുകൊടുക്കും. അശ്രദ്ധ മൂലം ഇനി വിലപ്പെട്ട ജീവിതങ്ങള്‍ പൊലിയാതിരിക്കാന്‍ ജാ ഗ്രതയോടെ നദികളെ ഉപയോഗിക്കുക. മദ്യപിച്ച ശേഷം നദിയില്‍ ഇറങ്ങരുത്. നീന്തുന്ന തിനിടെ രക്ത സമ്മര്‍ദ്ദം താഴുകയും ശരീരം കുഴയുകയും ചെയ്യും. പരിചയമില്ലാത്ത നദികളില്‍ ഇറങ്ങാതെ ശ്രദ്ധയോടെ വെള്ളം ഉപയോഗിക്കുക.