കാഞ്ഞിരപ്പള്ളി:എ.കെ.ജെ.എം സ്‌കൂളിന്റെ ദത്ത് ഗ്രാമമായ പഞ്ചായത്തിലെ 18ാം വാ ര്‍ഡംഗമായ റിജോ വാളന്തറയക്ക് എന്‍.എസ്.എസ് യൂണിറ്റിനൊപ്പമുള്ള മികച്ച പ്രവര്‍ ത്തനത്തിന് ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞ് മൂന്ന് വാര്‍ഷമായി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഡിലും പഞ്ചായത്തിലുമായി നടത്തി വരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുള്ള അംഗീകാരമായിട്ടാണ് സ്‌കൂള്‍ അധികൃതര്‍ റിജോ വാളാന്തറക്ക് ഉപഹാരം നല്‍കി ആദരിച്ചത്.

സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍ദ്ദനരായ എട്ട് കുടും ബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നത് സഹായവുമായി എത്തിയിരുന്നു.വാഹനം എത്തിപ്പെ ടാത്ത സ്ഥലങ്ങളിലേക്ക് നിര്‍മാണ സാഗ്രഹികള്‍ തലച്ചുമടായി എത്തിച്ച് നല്‍കിയാണ് വിദ്യാര്‍തികള്‍ വീട് നിര്‍മാണത്തില്‍ പങ്കാളികളായത്.എന്‍.എസ.എസിന്റെ ദത്ത് ഗ്രാമ മായ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍ദ്ദനരായ എല്ലാ വിദ്യാ ര്‍ഥികള്‍ക്കും മൂന്ന് വര്‍ഷമായി 1500 രൂപ വില വരുന്ന പഠനോപകരണങ്ങളും സൗജന്യ ട്യൂഷനും നല്‍കി വരുകുന്നുണ്ട്. വാര്‍ഡിലെ എല്ലാ വീട്ടിലും പച്ചക്കറി തോട്ടം നിര്‍മിക്കു ന്നതിനും വിദ്യാര്‍ഥികള്‍ സഹായുവുമായി എത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലേക്ക് പച്ചക്കറി തൈകളും ഗ്രോബാഗുകളും വിതരണം ചെയ്തിരുന്നു.

വാര്‍ഡിലെ ഗ്രാമസഭകളിലും വിദ്യാര്‍ഥികള്‍ പങ്കെടുത്ത് വികസന പദ്ധതികളുടെ ഭാഗമാ കുന്നുണ്ട്. ഇളംകാവ്-ശാസ്താംകാവ് റോഡ് വീതി സഞ്ചാരയോഗ്യമാക്കുന്നതിനും വി ദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയിരുന്നു. എല്ലാ വര്‍ഷവും അഭയഭവനിലെ അന്തേവാസി കള്‍ക്കൊപ്പം ചിലവഴിക്കുന്നത് ക്രിസ്മസ് അവധി ദിവസം എന്‍.എസ്.എസ് യൂണിറ്റി ലെ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്.