റവന്യൂ ജില്ലാ കലോത്സവത്തിന് കാഞ്ഞിരപ്പള്ളി വേദിയാകുന്നു. നവംബർ 29,30, ഡി സംബർ 1 2 തീയതികളിൽ ആയി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്ക ൻഡറി സ്കൂൾ പ്രധാന വേദിയായി ആണ് ഈ വർഷത്തെ കലോത്സവം സംഘടിപ്പി ക്കു ക.പ്രളയത്തിനും കോവിഡ് കാലഘട്ടത്തിനും ശേഷം പൂർണതോതിൽ സംഘടിപ്പിക്കു ന്ന ആദ്യ കലോത്സവത്തിന് ആണ് കാഞ്ഞിരപ്പള്ളി ആഥിതേയത്വം വലിക്കുന്നത്. കാ ഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സെന്റ് ഡോമി നി ക് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തി ൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ എല്ലാ എംപിമാരും എംഎൽഎമാരും കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ല പോലീസ് മേധാവി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസി ഡന്റുമാർ മുതലായവർ രക്ഷാധികാരികളായ സംഘാടക സമിതിക്ക് രൂപം നൽകി.
ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം. എൽ. എ കലോത്സവത്തിന്റെ ചെ യർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി വർക്കിംഗ് ചെയർമാനുമാ യിരിക്കും. കോട്ടയം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ജനറൽ കൺവീ നറും ഹയർസെക്കൻഡറി റീജണൽ ഡയറക്ടർ സന്തോഷ് കുമാർ എം ജോയിന്റ് കൺ വീനറും ആയിരിക്കും. സമ്മേളനത്തിൽ വച്ച് കലോത്സവ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ പ്രകാശനം ചെയ്തു.രാമപുരം എസ്എച്ച്ജിഎച്ച്എസ് ലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് അജിത്ത് ആണ് കലോത്സവ ലോഗോ തയ്യാറാ ക്കിയത്. സംഘാടകസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം വിദ്യാഭ്യാസ, റവന്യൂ, പോലീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.