കേസന്വേഷണത്തില്‍ മികവ് തെളിയിച്ച് നിരവധി പ്രശംസാപത്രങ്ങള്‍ നേടിയ എസ്.ഐ. പി.വി.വര്‍ഗീസ് വ്യാഴാഴ്ച സര്‍വീസില്‍ നിന്ന് പടിയിറങ്ങി. കോട്ടയം സ്പെഷ്യല്‍ ബ്രാ ഞ്ച് എസ്.എ ആയാണ് വിരമിച്ചത്.വര്‍ഷങ്ങളായി ജില്ലയിലെ പ്രധാന കൊലപാതക കേ സുകളുടെയും കവര്‍ച്ചകളുടെയും അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗ സ്ഥനാണിദ്ദേഹം.2005 മുതല്‍ 2019 വരെ തുടര്‍ച്ചയായി ഡി.ജി.പിമാരുടെയും ജില്ലാ പോ ലീസ് മേധാവിമാരുടെയും പ്രശംസാപത്രങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

വാഴൂര്‍ നെടുമാവ് പള്ളിക്കളത്തില്‍ പി.വി.വര്‍ഗീസ് 1988ല്‍ തിരുവനന്തപുരം സിറ്റി പോലീസില്‍ സര്‍വീസില്‍ കയറി. 1989 മുതല്‍ കോട്ടയം ജില്ലയിലായിരുന്നു മുപ്പതുവര്‍ഷ വും സേവനമനുഷ്ഠിച്ചത്.ഇരുപത് വര്‍ഷത്തിലേറെയായി സ്പെഷ്യല്‍ ടീം,ഷാഡോ പോ ലീസ് സംഘം എന്നിവിടങ്ങളിലായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് കണ്ടറി ഞ്ഞാണ് മേലുദ്യോഗസ്ഥര്‍ ഇങ്ങനെ നിയോഗമേല്‍പ്പിച്ചത്.

അന്തര്‍സംസ്ഥാന മോഷ്ടാക്കളെയും കൊലക്കേസ് പ്രതികളെയും കുടുക്കാന്‍ വിവിധ സം സ്ഥാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. പലപ്പോഴും സിനിമാക്കഥകളെ വെല്ലുന്ന തരത്തില്‍ വേഷപ്രഛന്നനായും സാഹസികമായും പ്രതികളെ കുടുക്കുന്നതില്‍ ഇദ്ദേഹം മികവ് കാ ട്ടിയത് പോലീസ് സേനയുടെ പ്രശംസ നേടിയിട്ടുണ്ട്.

2003ലെ ചെറുവള്ളി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം, 2006ല്‍ മാര്‍വാഡികളെ വെട്ടിപ്പ രിക്കേല്‍പ്പിച്ച് 14 കി.ഗ്രാം സ്വര്‍ണം കവര്‍ന്ന കേസ്, 2007ല്‍ കോട്ടയത്ത് ഒറീസാ ദമ്പതി വധം, 2007ല്‍ കൊമ്പുകുത്തി വിനോദ് വധം, 2015ലെ പാറമ്പുഴ കൊലക്കേസ്, 2017ല്‍ മാങ്ങാനം സന്തോഷ് വധം, 2014ലെ പഴയിടം ഇരട്ടക്കൊല, 2019ലെ ചാത്തന്‍പ്ലാപ്പള്ളി യിലെ അമ്മയുടെയും മകളുടെയും വധക്കേസ്, തുടങ്ങിയവ വര്‍ഗീസിന്റെ അന്വേഷണ മികവിന് തെളിവായ ഏതാനും കേസുകള്‍ മാത്രം.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ര ണ്ടുതവണ ലഭിച്ചിട്ടുണ്ട്.