കാഞ്ഞിരപ്പള്ളി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റിലെ വനിതകൾക്കായി വാസസ്ഥലങ്ങളിൽ അഗ്നിബാധ മൂലമു ള്ള അപകടങ്ങൾ ഒഴിവാക്കുന്നത്തിനും പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്നതി നു മായി  ഗ്രഹ സുരക്ഷ എന്നപേരിൽ പരിശീലന പരിപാടി ആരംഭിച്ചു. തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷായാണ് ഉറപ്പുവരുത്തുന്നത്. ആദ്യഘട്ടത്തിൽ വനിതക ൾക്ക് പ്രഥമശുശ്രൂഷ, അഗ്നിബാധ തടയൽ എന്നിവയിൽ പരിശീലനം നൽകും.
അടിയന്തര ഘട്ടങ്ങളിൽ സ്വയം ചെയ്യേണ്ടതും മറ്റുള്ളവർക്ക് നൽകേണ്ടതുമായ വിവി ധ പ്രഥമശുശ്രൂഷകളുടെ അടിസ്ഥാനപാഠങ്ങൾ പരിശീലിപ്പിക്കും.വീടുകളിൽ പാചക വാതക സിലണ്ടറുകളിൽ നിന്നും വൈദ്യുതി ഉപകരണങ്ങളിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ തരണം ചെയ്യുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന താണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പൂത ക്കുഴി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി. എ. ഷെമീറിന്റെ അധ്യക്ഷത യിൽ അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.യു. അനു , ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ പി.വി തങ്കച്ചൻ എന്നിവർ ക്ലാസ് നയിച്ചു.സി.ഡി.എസ് മെമ്പർ സാനി നസീർ, അംഗൻവാടി വർക്കർ ഐഷാബീവി ഹെൽപ്പർ കെ.എച് സീനത്ത് എന്നിവർ പ്രസംഗിച്ചു.