മുണ്ടക്കയം പുലിക്കുന്ന് ടോപ്പിലെ മിനി സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണു് മണത്തറ ക ടവിൽ രമ്യാ മോൾ (35) .രമ്യാ സ്റ്റോറിൽ കിട്ടാത്തതൊന്നുമില്ല. ചെറുപ്പത്തിലെ പിതാ വ് ഉപേക്ഷിച്ചു പോയ രമ്യാ മോളെ മാതാവ് രാഗിണിയാണ് വളർത്തിയത്. കൂവപ്പള്ളി യിലെ ഒരു വീട്ടിൽ അടുക്കള വേല ചെയ്താണ് രാഗിണി മകളെ വളർത്തിയത്.ഭദ്രാമഠ എൽ പി സ്കൂളിലും കണ്ണിമല മ്പെൻറ്റ് ജോസഫ് സ്കൂളിലുമായി പത്താം ക്ലാസ് വരെ പഠി ച്ച രമ്യ തുല്യതാ കോഴ്സിൽ പഠിച്ച് പ്ലസ് ടു പാസായി.പിന്നീട് 13 വർഷകാലം കാഞ്ഞിര പ്പള്ളിയിലെ ഒരു സ്വകാര്യ പ്രസ്സിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു.കോവിഡ് കാലത്ത് പ്രസ്സിലെ ജോലി നഷ്ടപ്പെട്ടു.
ഇതോടെ അമ്മയും മകളും ചേർന്ന് ഉണ്ടാക്കിയ സാമ്പാദ്യമെല്ലാം ചേർത്ത് സ്വന്തമായി ട്ടുള്ള 3 സെൻ്റ് സ്ഥലത്ത് വീടുവെച്ചു.ആദ്യം വീടിനോട് ചേർന്ന് ഒരു പെട്ടി കട തുട ങ്ങി. പിന്നീട് ഇത് വികസിപ്പിച്ച് മിനി സൂപ്പർമാർക്കറ്റാക്കുകയായിരുന് നു. ഉയരം കുറ വായതുകൊണ്ട് സാധനങ്ങൾ എടുത്തു കൊടുക്കുവാൽ എളുപ്പത്തിന് പലചരക്ക് സാ ധനങ്ങൾ പലതും പായ്ക്ക് ചെയ്തു വെച്ചിരിക്കുകയാണ്. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാണു് മിനി സൂപ്പർമാർക്കറ്റിൻ്റെ പ്രവർത്തസമയം.
ഒരു ചെറിയ സർക്കാർ ജോലി കിട്ടിയാൽ തനിക്കു വേണ്ടി ജീവിച്ച അമ്മയെ സംര ക്ഷിച്ച് ജീവിക്കാമെന്ന മോഹത്തിൽ എംപ്ലോയ്മെൻറ്റിൽ പേരു രജിസ്റ്റർ ചെയ്ത് കാ ത്തിരിക്കുകയാണ് രമ്യാ മോൾ. കടയിലേക്കാവശ്യമായ സാധനങ്ങൾ എടുക്കുവാൻ പോകുന്നതും മറ്റുo രമ്യാ മോൾ തന്നെയാണ്.