കേരളാ വ്യാപാരിവ്യവസായി ഏകോപന കാഞ്ഞിരപ്പള്ളി യൂണിറ്റ് കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി ഡിവിഷനംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന് സ്വീകരണം നൽകി. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻച്ചിറ അദ്ധ്യക്ഷ വഹിച്ചു.

സ്വീകരണത്തിന് നന്ദിയർപ്പിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സെക്രട്ടറി ബിജു പത്യാല, മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എം അബ്ദുൽസലാം, എ.ആർ മനോജ് അമ്പാട്ട്, അൻസാരി ജോജി, നെജീബ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു