ചോറും ഒൻപതു കൂട്ടം കറിയും വാഴയിലയിൽ പൊതിഞ്ഞ ഊണുമായി തൈപറമ്പിൽ ഷിബുവും ഭാര്യ റെമീസായും.ഓട്ടോറിക്ഷാ ഓടിച്ചുംപെയിൻ റ്റിംഗ് ജോലി ചെയ്തും ഉപജീവനം നടത്തിയിരുന്ന ഷിബു കോവിഡ്- 19 വ്യാപകമായതോടെയാണ് നിലവിലു ള്ള ജോലി ബ്രേയ്ക്ക് ചെയ്ത് കുറഞ്ഞ വിലയിൽ കൂടുതൽ കറികളുമായി പൊതിച്ചോർ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.ദിനംപ്രതി അൻപതിലേറെ ഇല പൊതികൾ വിറ്റഴിയു ന്നുണ്ട്. സിവിൽ സ്റ്റേഷൻ, ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ചോറ് പൊതികൊണ്ടു പോയി വിൽക്കുന്നത്.9946429787 എന്ന ഫോൺ നമ്പരിൽ വിളിച്ച് ഓർഡർ ചെയ്താൽ മതി ഇലപൊതിച്ചോർ കാഞ്ഞിര പ്പള്ളി നഗരപരിധിയിലുള്ള പ്രദേശങ്ങളിലെത്തും.

കൂടുതൽ പൊതികൾ ആവശ്യമുള്ളവർ തലേ ദിവസം വിളിച്ചു പറയണമെന്നു മാത്രം. തീ ജ്വാലയിൽ വാട്ടിയെടുക്കുന്ന വാഴയിലയിൽ പച്ച വെളിച്ചെണ്ണ തേച്ച ശേഷമാണ് കുത്തരി ച്ചോർ വിളമ്പുക.അവിയൽ, തോരൻ, മെഴുക്കുപുരട്ടി, മീൻ കഷ്ണം (മോത അല്ലെങ്കിൽ കേര- 2 എണ്ണം) ,അച്ചാർ, വറ്റൽമുളക് ചമ്മന്തി, മുട്ട തോരൻ, മീൻ കറി (തേങ്ങ അരച്ചു വെച്ചത് ), പരിപ്പ് കറി, തൈര് മുളക്, പലവിധം അച്ചാറുകൾ തുടങ്ങിയവ ഓരോ ദിവ സവും മാറി മാറി ഉണ്ടാകും.ചില ദിവസം മാങ്ങാ ചമ്മന്തിയും ഉണ്ടാകും.

പുലർച്ചേ 4.30 ന് ഷിബുവും ഭാര്യ റമീസയും എഴുന്നേറ്റാണ് ചോറും കറികളും ഉണ്ടാ ക്കുക.ഷിബുവിന് ജനമൈത്രി പൊലീസിൻ്റെ സഹകരണമുണ്ട്.നാവിൻ തുമ്പത്ത് കൊതി യൂറുന്ന കറികളുമായി കൂടുതൽ ഇല പൊതിചോറ് വ്യാപിപ്പിക്കുവാനുള്ള തീരുമാന ത്തിലാണ് കാഞ്ഞിരപ്പള്ളി കോവിൽക്കടവ് ലെയ്നിൽ താമസിക്കുന്ന ഷിബുവും ഭാര്യ റമീസായുo .