യുപി വിദ്യാർത്ഥികളിലെ വായന ശീലം വളർത്തുന്നതിന് സംസ്ഥാന ലൈബ്രറി കൗ ൺസിൽ പ്രോജക്ട് പ്രകാരമുള്ള ‘എഴുത്തുപെട്ടി’ പദ്ധതി ചിറക്കടവ് വി.എസ്.യു.പി.സ്കൂ ളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമദീപം വായനശാലയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുസ്തകങ്ങൾ വായിച്ച് മികച്ച വായന കുറിപ്പ് തയ്യാറാക്കുന്ന വിദ്യാർത്ഥിക്ക് കാഷ് പ്രൈസ് നൽകും.
പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി ജോർജ്ജ് സെ ബാസ്റ്റ്യൻ നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എൻ സോജൻ. ഹെഡ്മിസ്ട്രസ്സ് എം. ജി.സീന സ്കൂളിലെ അദ്ധ്യാപിക ഷിന്നു മനോജ് എന്നിവർ സംസാരിച്ചു.