സ്വാതന്ത്വ സമര സേനാനി എം കെ രവീന്ദ്രൻ വൈദ്യർ കിഴക്കൻ  മലയോരത്തിന്റെ അഭിമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്. എം.കെ രവീന്ദ്രൻ വൈദ്യരുടെ 96-ാo ജൻമദിനാഘോഷo ഉൽഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു  കെ ജെ തോമസ്. നാടിന്റെ അഭിമാനമായ ഇദേഹം കെടാവിള ക്കായി ശോഭിക്കട്ടെയെന്നുo ഇദ്ദേഹം പറഞ്ഞു.
മടുക്ക മാങ്കഴി ഭവനവളപ്പിൽ സിപിഐ എം കോരുത്തോട് ലോക്കൽ കമ്മിറ്റി സംഘ ടിപ്പിച്ച ജൻമദിനാഘോഷ ചടങ്ങളിൽ ലോക്കൽ  സെക്രട്ടറി പി.കെ സുധീർ അധ്യക്ഷ നായി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ്, ഏരിയാ കമ്മിറ്റിയംഗങ്ങളാ യെ  കെ.എം രാജേഷ്, സി.വി അനിൽകുമാർ , പി എസ് സുരേന്ദ്രൻ , റജീനാ റഫീഖ് , കോരുത്തോട് സി കേശവൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ  ഹെഡ് മാസ്ററ്റർ സി ബി , വി എൻ പീതാബരൻ ,ശശി അമ്പല വീട്ടിൽ,പഞ്ചായത്ത് മെംബർ ഗിരിജാ സുശീ ലൻ എന്നിവർ സംസാരിച്ചു.
പിറന്നാൾ ദിനാഘോഷ ത്തിന്റെ ഭാഗമായി രവീന്ദരൻ വൈദ്യരും ഭാര്യയും ചേർന്ന് കേക്കു മുറിച്ചു. കെ ജെ തോമസ് പൊന്നാട അണിയിക്കുകയും മെമൻറ്റോ നൽകുക യും ചെയ്തു. പായസവും മധുര പലഹാരവും വിതരണ o ചെയ്തു.