അനധികൃതമായി കൊണ്ടുവന്ന 130 കിലോ ഗോതമ്പും, 40 കിലോ അരിയും പൊലീസ് പിടിച്ചെടുത്തു. സാധനങ്ങള്‍ സമീപത്തെ റേഷ ന് കടയില്‍ നിന്നാ ണ് എന്ന പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും ക്രമക്കേടുകള്‍ കണ്ടെ ത്തിയില്ല.കമ്പത്തുനിന്നും കൊണ്ടുവന്നതാണ് എന്ന് പറയപ്പെടുന്ന അരിയും ഗോതമ്പും റേഷന്‍ ഉല്‍പ്പന്നം തന്നെ എന്ന് സപ്ലെകോ അധികൃതര്‍ കണ്ടെത്തി . രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി ആണ് നാടകീയ സംഭവങ്ങളുടെ തുടക്കം. അമരാവതി ടൗണിനു സമീ പം പെട്ടി ഓട്ടോ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു.സമീപ ത്തെ റേഷന്‍കടയില്‍ നിന്നും ഉള്ള സാധനങ്ങ ളാണ് വാഹനത്തില്‍ ഉള്ളതെന്ന് പൊലീസി ല്‍ വിവരം അറിയിച്ചു.തുടര്‍ന്ന് പൊലീസ് എത്തി വാഹനം കഡിയില്‍ എടുത്തു. കരിനി ലം സ്വദേശികളായ ബൈജു, ജലീല്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ ന്ന് സപ്ലേ ഓഫിസര്‍ ടി.ജി സത്യപാല്‍, റേഷന്‍ ഇന്‍സ്പെക്ടര്‍ ഷീനാ കുമാരി എന്നിവരു ടെ നേതൃത്വത്തില്‍ രാവിലെ റേഷന്‍ കടയില്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുക ള്‍ കണ്ടെത്തിയില്ല.
പക്ഷേ, വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും ഗോതമ്പും റേഷന്‍ ഉല്‍പ്പനം തന്നെ ആ ണെന്നു അധികൃതര്‍ കണ്ടെത്തി. എന്നാല്‍ എവിടെ നിന്നാണ് ഇവ കൊണ്ടുവന്നത് എന്ന കാര്യ ത്തില്‍ ഇനിയും വ്യക്തതയില്ല.