കോരുത്തോട്, പനക്കച്ചിറ റാക്കപതാല്‍ സ്വദേശിയാണ് പിടിയിലായത്. നാളുകളായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞ ഇയാൾ രണ്ടു കുട്ടികളുടെ പിതാവുമാണ്. കുട്ടികള്‍ ഇരുവരോടൊപ്പം മാറിമാറി താമസിച്ചു വരുന്നതിനിടയിലാണ് സംഭവം നടന്നത്. പത്ത് വയസുള്ള പെൺകുട്ടി ഇയാളോടൊപ്പം താമസിക്കാന്‍ വന്നദിവസം രാത്രി കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.

പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു. ഇതോടെ കുട്ടി കൂട്ടുകാരോട് പറയുകയും അവര്‍ സ്‌കൂള്‍ അധ്യാപകരോട് പറഞ്ഞിതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.മുണ്ടക്കയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി.