കാഞ്ഞിരപ്പള്ളിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും മറ്റൊരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി കളെ കോടതി വിട്ടയച്ചു.2014 ആഗസ്റ്റ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാ യപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു വാഗമണ്ണിലും വിവിധ സ്ഥല ങ്ങളിലും എത്തിച്ചു പ്രതികൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിലെ ഒന്നാം പ്രതി വൈശാഖ്, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അൻസർ, നാ ലാം പ്രതി നഹാസ് എന്നിവരെയാണ് കോട്ടയം പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഗോപകുമാർ വിട്ടയച്ചത്.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികൾ ഉപേക്ഷിക്കുകയായി രുന്നു. തുടർന്ന് അസ്വസ്ഥരായിരുന്ന പെൺകുട്ടികൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡി ൽ വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സെവൻ അപ്പിൽ സൈനൈയിഡ് കലർത്തിയാണ്, പെൺകുട്ടികൾ ആത്മഹത്യ ചെ യ്യാൻ ശ്രമിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ സംഭവ സ്ഥ ലത്തു വച്ചു തന്നെ മരിച്ചു.തുടർന്നു കേസ് അന്വേഷിച്ച പൊലീസ് നാലു പേരെ പ്രതി യാക്കി അറസ്റ്റ് ചെയ്തു. തുടർന്നു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 50 സാക്ഷികളെയും, 46 രേഖകളും സമർപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വിട്ടയക്കുകയായി രുന്നു.
അഭിഭാഷകരായ അഡ്വ.മുഹമ്മദ് ഹാരിസ്, അഡ്വ.കെ.എസ് ആസിഫ്,  ഷാമോൻ, അഡ്വ. വിവേക് മാത്യു വർക്കി, അഡ്വ.സ്കറിയ, അഡ്വ.ലാസർ എന്നിവർ പ്രതി ഭാഗ ത്തിനു വേണ്ടി കോടതിയിൽ ഹാജരായി.