കാഞ്ഞിരപ്പളളി: എം.ജി സര്‍വകലാശാല എം.എ ഹിസ്റ്ററി 2019ല്‍‌ നടത്തിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗം പരീക്ഷയിൽ രണ്ട് റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍ സ് കോളേജ്. ആദ്യ പത്താം റാങ്കില്‍ ഇടം നേടിയാണ് രണ്ട് വിദ്യാര്‍ഥികള്‍ കോളേജിന് അഭിമാനമായത്. റഗുലര്‍ വിഭാഗത്തില്‍ ജീനാ ജോസ് ആറാം റാങ്കും വിദൂര വിദ്യാഭ്യാസത്തില്‍ സി സ്റ്റര്‍ ആന്‍സ് മരിയ (എസ്.എ.ബി. എസ്) ഒന്‍പതാം റാങ്കും നേടി.

ജീനാ ജോസ് തൊടുപുഴ കുടയത്തൂര്‍ പഴയിടത്ത് ജോസ് ജോര്‍ജിന്റെയും പെണ്ണമ്മയു ടെയും മകളാണ്.2012ല്‍ ആരംഭിച്ച കോളേജിന് ഇതാദ്യമായിട്ടല്ല റാങ്ക് നേടു ന്നത്. ചരിത്ര വിഭാഗത്തില്‍ തന്നെ മുന്‍ വര്‍ഷങ്ങളിലും ആദ്യ പത്ത് റാങ്കില്‍ നേടി വദ്യാര്‍ഥികള്‍ കോളേജിന് അഭിമാനമുണ്ടാക്കിയിട്ടു ണ്ട്. സ്വഭാവ രൂപീകരണവും മൂല്യബോധവും ഉന്നതവിജയവുമുള്ള പുതു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്ത് കുട്ടിക ള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് കോളേജ്.

എസ്.എ.ബി. എസ് സന്യാസന സമൂഹവും സിസ്റ്റര്‍ മേഴ്‌സി വളയത്തിന്റെ നേതൃത്വത്തി ലുമാണ് കോളേജിന്റെ പ്രവര്‍ത്തനം. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി വളയം, അധ്യാപകര്‍, പി.ടി.എ എന്നിവര്‍ റാങ്ക് ജേതാക്കളെ അനു മോതിച്ചു.