ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും വി​വാ​ഹി​ത​രാ​കു​ന്നു. ഈ ​മാ​സം 13-നും 18​നും ഇ​ട​യി​ല്‍ വി​വാ​ഹ​മു​ണ്ടാ​കും എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. 450 അ​തി​ഥി​ക​ളാ​കും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​ന്‍, ദീ​പി​ക പ​ദു​കോ​ണ്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​രും സം​വി​ധാ​യ​ക​ന്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യും പ​ങ്കെ​ടു​ക്കും.

വി​വാ​ഹ​ത്തി​ന് സ​ഭ്യ സാ​ച്ചി ഒ​രു​ക്കു​ന്ന വി​വാ​ഹ വ​സ്ത്ര​ങ്ങ​ള്‍ ആ​യി​രി​ക്കും ഇ​രു​വ​രും അ​ണി​യു​ക. അ​നു​ഷ്‌​ക ശ​ര്‍​മ, ദീ​പി​ക പ​ദു​കോ​ണ്‍, പ്രി​യ​ങ്ക ചോ​പ്ര, ക​ത്രീ​ന കെ​യ്ഫ് എ​ന്നീ താ​ര​ങ്ങ​ളു​ടെ വി​വാ​ഹ വ​സ്ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത് സ​ഭ്യ സാ​ച്ചി ആ​യി​രു​ന്നു.

സം​ഗീ​ത്, മെ​ഹ​ന്ദി ച​ട​ങ്ങു​ക​ള്‍​ക്ക് മ​നീ​ഷ് മ​ല്‍​ഹോ​ത്ര ഡി​സൈ​ന്‍ ചെ​യ്ത വേ​ഷ​ങ്ങ​ളാ​യി​രി​ക്കും ആ​ലി​യ ധ​രി​ക്കു​ക.2017-ലാ​ണ് ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ര്‍ ക​പൂ​റും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്.ന​ടി ക​ത്രീ​ന കെ​യ്ഫു​മാ​യി ആ​റു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യം വേ​ര്‍​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് ന​ട​ന്‍ ആ​ലി​യ​യു​മാ​യി അ​ടു​ത്ത​ത്. ക​ത്രീ​ന​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തി​നു മു​മ്പു ന​ടി ദീ​പി​ക പ​ദു​കോ​ണു​മാ​യി ര​ണ്‍​ബീ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​തു പി​ന്നീ​ടു ബ്രേ​ക്ക​പ്പാ​യി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് ക​ത്രീ​ന കൈ​ഫ് ന​ട​ന്‍ വി​ക്കി കൗ​ശ​ലി​നെ വി​വാ​ഹം ചെ​യ്ത​ത്. നി​ല​വി​ല്‍ ഗം​ഗു​ഭാ​യ്, ആ​ര്‍​ആ​ര്‍​ആ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ള​ക്ക​ത്തി​ലാ​ണ് ആ​ലി​യ.ആ​ലി​യ​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ച ബ്ര​ഹ്മാ​സ്ത്ര​യ്ക്ക് പു​റ​മെ ഷം​ഷെ​ര, അ​നി​മ​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ര​ണ്‍​ബീ​റി​ന്‍റെ പു​റ​ത്തു വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ള്‍.