പുണ്യമാസത്തില്‍ നോമ്പെടുത്ത മകന് കട്ട സപ്പോര്‍ട്ട് നല്‍കിയ ഹിന്ദു യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്‌ററ് വൈറല്‍ ആകുന്നു. റമദാനി ലെ നോയമ്പ് കാലം മുസ്ലീം സമുദായത്തിനിടെയിലെ പുണ്യമാസമാണ്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ നോമ്പ് നോക്കുന്നത് കണ്ട് തനിക്കും നോമ്പ് നോക്കണമെന്ന ആഗ്രഹത്തിന് കൂടെ നിന്ന പിതാവാണ് ഫെയ്‌സ് ബുക്കില്‍ ഹീറോ ആയത്.ഇത് വരെ വരെ നിരവധിയാളുകളാണ് ലൈക്കും ഷെയറുമായി രാജേഷ് എന്‍.വിയുടെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് വൈറല്‍ ആക്കിയിരിക്കുന്നത്. മകന്‍ നോമ്പ് എടുക്കുമെന്ന് തമാശയായി കണ്ട പിതാവ് പിന്നീട് നോമ്പ് പിറക്കാന്‍ വീട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയ ചിത്രങ്ങളും രാജേഷ് ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊലയും വാക്പോരും നട ക്കുന്ന ഈ നാട്ടില്‍ മാതൃകയാവുകയാണ് ഈ പിതാവ്.

രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്…

https://www.facebook.com/rajesh.nv.18?ref=br_rs