കാഞ്ഞിരപ്പള്ളി: ഒരു മാസം നീളുന്ന റമദാൻ വൃതത്തിനു് തുടക്കമായി. റമദാൻ സ്പെ ഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മറുമെത്തി. ഉലുവാ കഞ്ഞി നിർമ്മാണത്തിൽ പതി നൊന്നു വർഷത്തെ പാരമ്പര്യവുമായിട്ടാണ് ഉമ്മറിന്റെ വരവ്.കാഞ്ഞിരപ്പള്ളി നൈ നാർ പള്ളി വളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിലാണ് ഉമ്മറിന്റെ ഉലുവാ ക ഞ്ഞി തയ്യാറാക്കുന്നത്. കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാപ്പാറ സ്വദേശിയായ ഉമ്മറിനു സഹായിയായി ഷിഹാബുദ്ദീന് ഒപ്പമുണ്ട്.

ദിവസവും 1250 ലേറെ പേർക്കാണ് ഉലുവാക്കഞ്ഞിയുണ്ടാക്കുന്നത്. ഒപ്പം തേങ്ങാ ചമ്മ ന്തിയും കോഴിമുട്ട പുഴുങ്ങിയതും ചായയും ഉണ്ടാക്കണം. ഉച്ചക്ക് 11.30 ഓടു കൂടി വെ യ്പു പന്തലിലെത്തുന്ന ഉമ്മറും സഹായിയും വൈകുന്നേരം 4.30 ഓടു കൂടി ഉലുവാ ക ഞ്ഞിയും ഒപ്പമുള്ള സാധനങ്ങളും റെഡിയാക്കും. ഔഷധ ഗുണമുള്ള ഉലുവാ കഞ്ഞിക്ക് പച്ചരി, ഉലുവാ, ഉള്ളി, ആശാളി, ഇഞ്ചി, പച്ചമുളക്, തേങ്ങ, വാളം പുളി, മുളകുപൊടി, കുരുമുളക് പൊടി,എണ്ണ, ഉപ്പ് പൊടി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് ഉലുവാ കഞ്ഞി ഉണ്ടാക്കുന്നത്. ഉമ്മർ തുടർച്ചയായി പതിനൊന്നാം വർഷമാണ് ഉലുവാ കഞ്ഞി നിർമ്മാണവുമായി എത്തിയിട്ടുള്ളത്.

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള പരിപാലന സമിതിക്കാത്ത് ഉലുവാക്കഞ്ഞി നിർമ്മാണത്തിന്റേയും വിതരണത്തിന്റേയും ചുമതല.
പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മേശയും കസേരയുമിട്ട് ഒരോ ആ ൾ ക്കും ഉലുവാ കഞ്ഞിയും ഐറ്റങ്ങളും വിളമ്പും. പള്ളിയിൽ നിന്നും മഗ് രിബ് ബാങ്ക് വിളി ഉയരു ന്നതോടെ ഈത്തപഴം കഴിച്ചാണ് ആദ്യം നോമ്പുതുറക്കുക .