മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജൻമദിനം രാജീവ് യൂത്ത് ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രളയത്തിൽ വീടിന് നാശനഷ്ട്ടം സംഭവിച്ച കുടുംബത്തിന് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സഹായം നൽകി. രാജീവ് യൂത്ത് ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളി മണ്ഡലം ചെയർമാൻ ഉണ്ണി ചെറിയാൻ ചീരൻവേലിയുടെ അധ്യക്ഷതയിൽ നടന്ന സദ്ഭാവന ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ നിയോജക മണ്ഡലം ചെയർമാൻ നിബു ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽ സീബ്ലൂ, ബ്ലോക്ക് എക്സിക്യൂട്ടീവ് ക മ്മറ്റി അംഗം അസി പുതുപ്പറമ്പിൽ, കോൺഗ്രസ് വാർഡ് സെക്രട്ടറി ഫൈസൽ സി.എ, രാ ജീവ് യൂത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ ഷെഹീർ എം.എസ്, സജീർ എം.എസ്.എ ന്നിവർ പ്രസംഗിച്ചു.