ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധി യുടെ ഇരുപത്തി ഒമ്പതാമത് രക്തസാക്ഷിത്വ ദിനാചരണം  കോൺഗ്രസ് ആനക്കല്ല്  വാർ ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമാവ് നല്ല സമരായൻ ആശ്രമത്തിലെ അംഗങ്ങളോ ടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നുകൊണ്ട് ആചരിച്ചു.

കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ ദർ റോയി വടക്കേൽ അനുസ്മരണ സന്ദേശം നൽകി. ഡി സി സി ജനറൽ സെക്രട്ടറി റോ ണി കെ. ബേബി, മണ്ഡലം പ്രസിഡണ്ട് ജോബ് കെ. വെട്ടം, കോൺഗ്രസ് ബ്ലോക്ക് സെക്രട്ട റി മാത്യു കുളങ്ങര, ബിജു പത്യാല എന്നിവർ പ്രസംഗിച്ചു.