പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിസ്സഹായരായവര്‍ക്ക് പ്രതീക്ഷ നല്‍കുന്നവരാകുവാന്‍ നമു ക്ക് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയില്‍ കുട്ടിക്കാനം പ്രതീക്ഷ സിസ്റ്റേഴ്‌സ് പഴയ കൊരട്ടിയില്‍ നിര്‍മിച്ചുനല്‍കിയ ഭവനം ആശീര്‍വദിച്ചു സന്ദേശം നല്‍കുകയാ യിരുന്നു അദ്ദേഹം. കുട്ടിക്കാനം പ്രതീക്ഷ സിസ്റ്റേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധത യുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവും ആശംസയും മാര്‍ മാത്യു അറയ്ക്കല്‍ അറി യിച്ചു.

2021 ഒക്ടോബര്‍ മാസത്തിലെ പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട കുടുംബത്തിനാണ് റെ യിന്‍ബോ പദ്ധതിയില്‍ കുട്ടിക്കാനം പ്രതീക്ഷ ഭവനം നിര്‍മ്മിച്ചു നല്കിയത്. ജീവകാരു ണ്യ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതീക്ഷ സിസ്റ്റേഴ്‌സ് പ്രള യാനന്തരം റെയിന്‍ബോ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ ന ല്കിയിരുന്നു.

പഴയകൊരട്ടിയില്‍ നടന്ന ആശീര്‍വ്വാദ കര്‍മ്മങ്ങളില്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം, കുട്ടിക്കാനം പ്രതീക്ഷ സുപ്പീരിയര്‍ സി. ജെസ്സി അലക്‌സ്, ഫിനാന്‍സ് കോഡിനേറ്റര്‍ സി. മോളി, പഴയ കൊരട്ടി പള്ളി വികാരി ഫാ. കുര്യാക്കോ സ് വടക്കേടത്ത്, ഫാ. ജോര്‍ജ് തെരുവുംകുന്നേല്‍, ഫാ. തോമസ് പരിന്തിരിക്കല്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.