വില വര്‍ദ്ധനവ് പൊതു വിപണിയില്‍ സ്ക്വാഡ് പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി:കൂട്ടിയ്ക്കല്‍,ഏന്തയാര്‍ എന്നീ സ്ഥലങ്ങളില്‍ ഉള്ള 09 കടകളില്‍ സിവില്‍ സപ്ലൈസ് സ്ക്വാഡ് പരിശോധന നടത്തി. അതില്‍ ലൈസന്‍സ് ഇല്ലാത്തതും, വിലവിവര പ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതും,പച്ചക്കറിയ്ക്ക് അമിത വില  ഇൗടാക്കിയതുമായ കു റ്റത്തിന് 04 കടയുടമകള്‍ക്കെതിരെ  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സ്ക്വാഡില്‍ താലൂക്ക് സപ്ലൈ ആഫീസര്‍ റ്റി ജി സത്യപാല്‍, റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാ രായ സാവിയോ പി ജോര്‍ജ്ജ്, ഇ.ജെ ഷെനോയ്,ഷീനാ കുമാരി.എസ് എന്നിവര്‍ പങ്കെടു ത്തു. വിലക്കയറ്റം, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന്, വരും ദിവസങ്ങളിലും താ ലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകള്‍  തുടരുന്നതാണെന്നും താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു