ഒരു കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാര്‍ തമ്മിലടിച്ചു; കോട്ടയം മെഡിക്കല്‍ കോള ജിന് സമീപം പ്രണയ ക്വട്ടേഷന്‍; വാഹനം കത്തിച്ച് ഡ്രൈവറെ കൊല പ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍.

കോട്ടയം മെഡിക്കല്‍ കോളജിന് സമീപം പ്രണയ ക്വട്ടേഷന്റെ പേരിൽ വാഹനം ക ത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. രണ്ടു യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊല പാതക ശ്രമത്തിലും വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27) വിനെ ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു. ഓട്ടോ ഡ്രൈ വര്‍ പാലാ പൂവരണി കല്ലുവെട്ട് കുഴിയില്‍ അഖിലി (21) നെയാണ് വിഷ്ണു ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷന്‍ നല്‍കിയ പാലാ സ്വദേശിയായ വൈശാഖിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. വൈശാഖും അഖിലും ഒരു പെണ്‍കു ട്ടിയെ പ്രണയിച്ചിരുന്നു , ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ക്വട്ടേഷനിലും കൊല പാതക ശ്രമത്തിലും കലാശിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പാലായില്‍ നിന്നും ഓട്ടം വിളിച്ചു കൊ ണ്ടു വന്ന ഓട്ടോറിക്ഷ, മുടിയൂര്‍ക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്. ഓട്ടോ ഡ്രൈവറായ അഖിലും വിഷ്ണുവും ഒരു പെണ്‍കുട്ടിയെ പ്രണയിച്ചി രുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ ആക്രമം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വൈശാഖ് അഖിലിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരി ലാണ് വിഷ്ണു അഖിലിന്റെ ഓട്ടോ വിളിച്ചത്. മുടിയൂര്‍ക്കര ഭാഗത്തെ ഇടവഴിയില്‍ എത്തിച്ച ശേഷം, അഖിലിന്റെ കഴുത്തില്‍ കത്തി വച്ച് വിഷ്ണു ഭീഷണിപ്പെടുത്തി.

അപകടം മണത്ത ഓട്ടോഡ്രൈവറായ അഖില്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട്, വിഷ്ണു ഓട്ടോറിക്ഷ കത്തിക്കുക യായിരുന്നുവെന്നും, ഈ സമയം താന്‍ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവര്‍ അഖി ല്‍ പൊലീസിനു വിവരം നല്‍കിയിട്ടുണ്ട്. വിഷ്ണുവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇരു വരെയും ഗാന്ധിനഗര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്രോളും , ആസിഡും ഒഴിച്ചാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നാണ് സൂചന.