ഖത്തറിൽ നിന്നും നാട്ടിൽ എത്തിയ 250 ൽ അധികം ആരോഗ്യപ്രവർത്തകർക്ക് കേരള ത്തിൽ നിന്നും തിരികെ പോകുവാൻ ഇന്ത്യൻ എംബസ്സിയിൽ നിന്നും അനുമതി ലഭിച്ചു
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാ ന സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇത് കാരണം ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെ ത്തിയ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങിപ്പോകാന്‍ കഴിയാത്ത സാഹ ചര്യം ആയിരുന്നു. ഇവരുടെ മടക്കം വൈകിയതോടെ ഇവരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു.
ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ FINQ (FEDERATION OF INDIAN NURSES QATAR) ൻറെ സെക്ക്രട്ടറിയും കാഞ്ഞിരപ്പള്ളി സ്വദേശികളുമായ ഹാൻസ് ജേക്കബ്, പ്രൊഫഷണ ൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസിഡണ്ട് ഡോ. വിനു ജെ. ജോർജ്ജ്, ഓൾ ഇന്ത്യാ പ്രഫഷണൽസ് കോൺഗ്രസ്സ് സംസ്ഥാന സെക്ക്രട്ടറി ശ്രീ. സുധീർ മോഹൻ എന്നിവർ ഈ വിഷയം ഡോ. ശശി തരൂർ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തുകയും ഡോ. തരൂരിന്റെ ഇടപെടലിൻറെ ഭാഗമായി കേരളത്തിൽ ലോക്ക് ഡൗൺ കാരണം ഖത്തറിലേയ്ക്ക് തിരി കെ പോകാൻ കഴിയാതെ കുടുങ്ങി കിടന്ന ഡോക്റ്റർമാരും, നഴ്സുമാരും, ഡെന്റിസ്റ്റുക ളും, ഫാർമസിസ്റ്റുകളും, ലാബ് ടെക്നീഷ്യൻമാരുമടക്കം ഏകദേശം 250 ൽ അധികം ആ രോഗ്യപ്രവർത്തകർക്ക് തിരികെ പോകുവാനുള്ള അനുമതിയാണ് ഇപ്പോൾ കേന്ദ്ര സർ ക്കാരിൽ നിന്നും ലഭിച്ചത് ലഭിച്ചത്.
വെനെസ്സാ കാർമൽ,എൻ.എസ്.യു.ഐ നേതാവായ വിപിൻ ചന്ദ്രൻ തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കാളികളായി.അനുമതി ലഭിച്ചു എങ്കിലും ഇന്ത്യയിൽ നിന്നും വിദേശത്തേ യ്ക്ക് പോകുവാൻ യാത്രാ വിമാനങ്ങൾ ഇല്ലാത്ത ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവ ർത്തകർക്ക് എത്രയും വേഗം തന്നെ തിരികെ പോകുവാൻ പ്രത്യേക വിമാനം തയ്യാറാക്കു ന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സമ്മർദം ചെലുത്തും എന്ന് പ്രഫഷണൽസ്കോ ൺഗ്രസ്സ് നേതാക്കൾ അറിയിച്ചു.