പട്ടാപ്പകൽ ഇലക്ട്രിക്കൽ സ്ഥാപന ഉടമയുടെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് മർ ദ്ദിക്കുകയും പണം കവരുകയും ചെയ്ത സംഭവ ത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കഴി ഞ്ഞ ദിവസം നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായിരുന്നു.

ചെങ്ങളം സ്വദേശിയും മുൻ ജില്ല സഹകരണ ബാങ്ക് മാനേജരുമായ ഐസക്,പാറത്തോട് സ്വദേശി ഫസിലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഐസക്കാണ് രണ്ട് ലക്ഷം രൂപ യ്ക്ക് വ്യാപാരിയെ മർദിക്കുവാനുള്ള ക്വട്ടേഷൻ നൽകിയത്.മർദ്ദനമേറ്റ വ്യാപാരി ബി നോ ടോണിയോയുടെ അയൽവാസി കൂടിയാണ് അറസ്റ്റിലായ ഐസക്.ക്വട്ടേഷൻ നേതാ വുമായി ബന്ധപ്പെടാൻ സഹായിച്ച ആളാണ് പിടിയിലായ ഫസിലി.ഓടയിലെ വെള്ളം വഴി തിരിച്ച് വിട്ടതുമായ ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മുൻ പോലീസുദ്യോഗ സ്ഥൻ കൂടി ഇനിയും പിടിയിലാകാനുണ്ട്.ഇയാൾ മുഖേനയാണ് ഐസക് പാറത്തോട് സ്വദേശി ഫസിലി വഴി ക്വട്ടേഷൻ നേതാവു മായി ബന്ധപ്പെടുന്നതും കൃത്യം നിർവ്വഹിക്കാനായി പണം നൽകുന്നതും.കേസിൽ നാല് പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു.അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.സംഭവം നടന്ന് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗ ത്തെ ജനറൽ ആശുപത്രി ജംക്‌‌ഷനിൽ ബ്രൈറ്റ് ഏജൻസീസ് എന്ന സ്ഥാപനം നടത്തുന്ന ചെ ങ്ങളം വലിയപറമ്പിൽ ബിനോ ടോണിയോ (39)യ്ക്കാണ് നേരെയാണ് ആക്രമണം ഉണ്ടാ യത്.

ഇലക്ട്രിക്കൽ സ്ഥാപന ഉടമ ബിനോ ടോണിയോയുടെ വീട്ടുകാരും അയൽവാസികളും തമ്മിൽ ഓടയിലെ വെള്ളം തിരിച്ചു വിടുന്നത് സംബന്ധിച്ച് തകർക്കം ഉണ്ടാകുകയും കോടതിയിൽ കേസ് നടക്കുകയും ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിനോയെ മർ ദിക്കുന്നതിനായി മറ്റൊരു പ്രതിയായ ഐസക്ക് കോട്ടയം ചെങ്ങളം സ്വദേശിയായ റിട്ട യേർഡ് പൊലീസ് ഉദ്യോഗസ്ഥനൻ മുഖേനെ നൗഷാദിനെ ബന്ധപ്പെടുകയായിരുന്നു. നൗ ഷാദാണ് ഫസിലി വഴി ക്വട്ടേഷൻ നേതാവായ അജ്മലിനെ ഐസക്കിനെ പരിചയപ്പെടു ത്തിയത്.തുടർന്ന് ഇവർ 2 ലക്ഷം രൂപയ്ക്ക് 2 ആഴ്ച മുൻപ് ക്വട്ടേഷൻ ഉറപ്പിച്ചു.അന്നു തന്നെ 50,000 രൂപ അഡ്വാൻസും നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവം നടക്കാതെ വന്നതോടെ ഐസക് വീണ്ടും ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടു.

തുടർന്നാണ് ശനിയാഴ്ച കൃത്യം നടത്താനായി ഇവർ തെരഞ്ഞെടുത്തത്. അജ്മലിന്റെ നിർദേശാനുസരണമാണ് അലൻ തോമസും അജേഷ് തങ്കപ്പനും ചേർന്ന് ശനിയാഴ്ച വ്യാ പാരിയെ മർദിച്ചതും പണം കവർന്നതും.സംഭവത്തിന് ശേഷം സംഘാംഗങ്ങൾ അൻപ തിനായിരം രൂപ കൂടി ഐസക്കിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു.ഉടൻ തന്നെ സമീപ ത്തെ സി.സി.ടി വി ക്യാമറകൾ പരിശോധിച്ച പോലീസ് വാഹന യുടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മണിക്കൂറുകൾ കൊണ്ട് പ്രതികളെ വലയിലാക്കി യത്.

ഡി.വൈ.എസ്.പി എസ്.മധുസൂദനന്റെ നേതൃത്തിൽ പൊൻകുന്നം സി.ഐ കെ.ആർ മോഹൻ ദാസ് പൊൻകുന്നം എസ്.ഐ സന്തോഷ് കുമാർ എസ്.പി സ്ക്വാഡിലെ എസ്. ഐ പി.വി വർഗീസ്,എ.എസ്.ഐ എം.എ ബിനോയി,എസ്.സി.പി.ഒ കെ.എസ് അഭി ലാഷ്, സി.പി.ഒ മാരായ ശ്യം എസ് നായർ,നവാസ്,റിച്ചാർഡ്,വിജയ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. അറസ്റ്റ്.