കോരുത്തോട് പഞ്ചായത്തില്‍ മഹാരാഷ്ട്രയില്‍ നിന്ന് മെയ് 13ന് ബസില്‍ എത്തിയ 23കാ രനായമടുക്കയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ കോരുത്തോട്, മുണ്ടക്കയം മേഖലയിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും,പൊലീസും റവന്യൂ വകുപ്പും ഊർ ജ്ജിതമായി രംഗത്തുണ്ട്.മടുക്കയിൽ രോഗം സ്ഥിരികരിച്ചതോടെ യുവാവിൻ്റെ വീട്ടിലേ ക്കുള്ള പാത മടുക്ക-മൈനാക്കുളം റോഡ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു ഗതാഗതം  തടസപ്പെടുത്തി. ആരോഗ്യ വകുപ്പും കൃത്യമായ മുന്നറിയിപ്പുകളും മാർഗ്ഗ നിർദ്ദേശങ്ങ  ളും പൊതുജനങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്.
എന്നാൽ കോരുത്തോട് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങൾ ലോക് ഡൗൺ പാലിക്കാ ൻ ജനം തയ്യാറാവുന്നില്ലന്ന ആക്ഷേപം ശക്തമാണ്.പൊലീസ് എത്തുമ്പോൾ മാത്രം നിയ ന്ത്രണങ്ങൾ പാലിക്കുകയും പൊലീസ് പിരിയുന്നതോടെ പഴയ പടിയുമാവുക പതിവാ ണ്. വ്യാപാര സ്ഥാപനങ്ങളിൽ  സാമൂഹിക അകലം പാലിക്കപെട്ടിരുന്നില്ല.ജന പ്രതിനി ധികൾ അടക്കം രാഷ്ട്രീയ പ്രവർത്തകരും വിവിധ സംഘടന പ്രവർത്തകരും  ലോക് ഡൗ ൺ ചട്ടങ്ങൾ ലംഘിച്ചു നിരവധി പരിപാടികൾ ഒരുക്കിയിരുന്നു. മുണ്ടക്കയം പൊലീ സ് സ്റ്റേഷൻ്റെ പരിധിയിൽ ഇത്തരം ചട്ട ലംഘനങ്ങൾ കൂടുതലായി നടന്നത് കോരുത്തോടും, കൂട്ടിക്കലുമാണ്.മടുക്കയിലെ രോഗ ബാധിതൻ്റെ സമ്പർക്ക പട്ടിക ചെറുതാന്നെങ്കിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ഒരാളുടെ പട്ടികയിൽ അഭ്യൂഹംനിലനിൽക്കുന്നുണ്ട്